കെ.ഒ. ചാക്കോ (87) കോട്ടയം

Published on 13 May, 2021
കെ.ഒ. ചാക്കോ (87) കോട്ടയം
കോട്ടയം: മലയാളി അസോസിഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) മുൻ വൈസ് പ്രസിഡണ്ടും ട്രസ്റ്റി ബോർഡ് മെമ്പറുമായ അനിൽ (ഉമ്മൻ) ചാക്കോ യുടെ പിതാവ്  മാന്നാർ നിരണം കുടുംബാംഗമായ റിട്ടയേർഡ് സെൻട്രൽ എക്‌സൈസ് സൂപ്രണ്ട്  കുന്നേൽ വീട്ടിൽ കെ.ഒ. ചാക്കോ (87) വാർധക്യസഹജമായ അസുഖം മൂലം നിര്യാതനായി. സംസ്കാരം പിന്നീട് കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ പൊതുദർശനത്തിനു ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെയിന്റ് ലാസറസ് സെമിത്തേരിയിൽ നടത്തും. ഭാര്യ: ശോശാമ്മ ചാക്കോ മുത്തുക്കുഴിയിൽ. മക്കൾ: ഉമ്മൻ ചാക്കോ (യു.എസ്.എ), എബ്രഹാം ചാക്കോ( യു.എസ്.എ). മരുമക്കൾ:മഞ്ജു ചാക്കോ, സീമ ഏബ്രഹാം. കൊച്ചുമക്കൾ:ജോഷ് ചാക്കോ,ജോനാഥൻ ചാക്കോ, ജൂലിയ ചാക്കോ, രാഹുൽ , റിയ.

അനിൽ ചാക്കോയുടെ പിതാവ് കെ.ഒ ചാക്കോയുടെ നിര്യാണത്തിൽ മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിൽ, സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ, ട്രഷറർ ഗാരി നായർ, വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രെട്ടറി ഷൈനി രാജു, ജോയിന്റ് ട്രഷറർ ആന്റണി കല്ലക്കാവുങ്കൽ, വിമൻസ് ഫോറം ചെയർ പേഴ്സൺ ഷൈൻ ആൽബർട്ട്, ട്രസ്റ്റി  ബോർഡ് ചെയർമാൻ ഷാജി വർഗീസ്, മഞ്ച് മുൻ പ്രസിഡണ്ടും ഫൊക്കാന സെക്രെട്ടറിയുമായ സജിമോൻ ആന്റണി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക