ഫാദർ സൈമൺ പള്ളിപ്പറമ്പിൽ, 86, ന്യൂ യോർക്ക്

Published on 23 March, 2021
ഫാദർ സൈമൺ പള്ളിപ്പറമ്പിൽ, 86, ന്യൂ യോർക്ക്
ന്യൂ യോർക്ക്:   ഫാദർ സൈമൺ പള്ളിപ്പറമ്പിൽ, 86, ലോങ്ങ് ഐലൻഡിൽ  ഇന്നുരാവിലെ അന്തരിച്ചു.  റിട്ടയർ ചെയ്തു വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹം തന്റെ വസതിയിൽ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.  
ന്യൂ യോർക്ക് പ്രദേശത്തെ മലയാളി കാതോലിക്കാർക്കിടയിൽ ഏറെ അറിയപ്പെടുന്ന വൈദികൻ ആണ്.   1990ന്റെ ആരംഭം മുതൽ ന്യൂ യോർക്ക് പ്രദേശത്തെ ലത്തീൻ കത്തോലിക്കരെ സാമൂഹികമായി ഒരുമിപ്പിക്കുന്നതിനു ഫാദർ സൈമൺ വിലപിടിച്ച സംഭാവനകൾ ചെയ്തിട്ടുണ്ട്.  ലോങ്ങ് ഐലൻഡ് റോക് വിൽ സെന്റര് രുപതരംഗമായ  ഫാദർ സൈമൺ കേരളത്തിൽ വിജയപുരം രൂപതയിൽ നിന്നാണ് അമേരിക്കയിൽ എത്തിയത്.  

അദ്ദേഹം മേഴ്‌സി ഹോസ്പിറ്റലിൽ ചാപ്ലയിൻ ആയാണ്  റിട്ടയർ ചെയ്തത്.  

സംസ്കാര ചടങ്ങുകൾ റോക് വിൽ സെന്റര് രൂപത പ്ലാൻ ചെയ്തുകൊണ്ടിരിക്കുന്നു.  പാൻഡെമിക് കാരണം ചടങ്ങുകൾ നിയന്ത്രിതം ആയിരിക്കും.

news: പോൾ  പനക്കൽ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക