Image

ഫൊക്കാന വാഷിംഗ്‌ടണ്‍ റീജിയണ്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 31 August, 2011
ഫൊക്കാന വാഷിംഗ്‌ടണ്‍ റീജിയണ്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം
വാഷിംഗ്‌ടണ്‍:എല്ലാ വര്‍ഷവും ഫൊക്കാന ഗ്ലോബല്‍ ഫൗണ്ടേഷന്‍ നടത്തിവരുന്നസ്‌പെല്ലിംഗ്‌ ബീയുടെ പ്രാഥമിക മത്സരംവാഷിംഗ്‌ടണ്‍ റീജിയണിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നു.

സെപ്‌തംബര്‍ 17 ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ പൊട്ടോമാക്‌ കമ്യൂണിറ്റി സെന്ററില്‍ (1135 ഫാള്‍സ്‌ റോഡ്‌, പൊട്ടോമാക്‌, മെരിലാന്‍ഡ്‌ 20854-2246) വച്ചാണ്‌ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രാഥമിക മത്സരം നടക്കുന്നത്‌.

സ്‌പെല്ലിംഗ്‌ ബീ മത്സരത്തില്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്‌ വിജയികള്‍ക്ക്‌ ഒന്നാം സമ്മാനം 5000 ഡോളര്‍, രണ്ടാം സമ്മാനം 1000 ഡോളര്‍, മൂന്നാം സമ്മാനം 500 ഡോളര്‍, നാലാം സമ്മാനം 300 ഡോളര്‍, അഞ്ചാം സമ്മാനം 200 ഡോളര്‍, പ്രോത്സാഹന സമ്മാനങ്ങളായി 100 ഡോളര്‍ വീതം അഞ്ചു പേര്‍ക്ക്‌ നല്‌കുന്നതുമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഷഹി പ്രഭാകരന്‍ 301 442 0908, വിപിന്‍ രാജ്‌ 703 307 8445.
ഫൊക്കാന വാഷിംഗ്‌ടണ്‍ റീജിയണ്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക