Image

ഈദുല്‍ ഫിത്‌ര്‍; ഒമാനില്‍ 98 തടവുകാരെ മോചിപ്പിക്കുന്നു

സേവ്യര്‍ കാവാലം Published on 30 August, 2011
ഈദുല്‍ ഫിത്‌ര്‍; ഒമാനില്‍ 98 തടവുകാരെ മോചിപ്പിക്കുന്നു
മസ്‌ക്കറ്റ്‌: ഈദുല്‍ ഫിത്‌ര്‍ പ്രമാണിച്ച്‌ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ക്വാബൂസ്‌ ബിന്‍ സെയ്‌ദ്‌ 98 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. 64 ഒമാനികളും 34 മറ്റു രാജ്യക്കാര്‍ക്കുമാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുക.

ഈദ്‌ പ്രമാണിച്ച്‌ മോചിപ്പിക്കുന്ന തടവുകാര്‍ വിവിധ കാലയളവുകളില്‍ ജയിലില്‍ കഴിഞ്ഞവരാണ്‌. ഈ കാലയളവുകളില്‍ വിവിധതരം പുനരധിവാസ പദ്ധതികളില്‍ ഇവര്‍ക്ക്‌ പരിശീലനം നല്‍കിയിട്ടുണ്‌ട്‌.

കേരളത്തിനൊപ്പം ബുധനാഴ്‌ചയാണ്‌ ഒമാനിലും ഈദുല്‍ ഫിത്‌ര്‍ ആഘോഷിക്കുന്നത്‌. ഒമാന്‍ സുല്‍ത്താന്‍ രാജകുടുംബാംഗങ്ങള്‍ക്കൊപ്പം മക്കയിലെ മനാ ക്വാബൂസ്‌ മോസ്‌ക്കില്‍ ഈദ്‌ പ്രാര്‍ഥനകളില്‍ പങ്കെടുക്കും.
ഈദുല്‍ ഫിത്‌ര്‍; ഒമാനില്‍ 98 തടവുകാരെ മോചിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക