Image

ഗോയ്‌ഥെ എക്കാലത്തെയും മഹാനായ ജര്‍മന്‍കാരന്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 30 August, 2011
ഗോയ്‌ഥെ എക്കാലത്തെയും മഹാനായ ജര്‍മന്‍കാരന്‍
ബര്‍ലിന്‍: കവിയും നാടകകാരനും ശാസ്‌ത്രജ്ഞനുമായിരുന്ന യൊഹാന്‍ വോള്‍ഫ്‌ഗാംഗ്‌്‌ വോണ്‍ ഗോയ്‌ഥെയെ എക്കാലത്തെയും മഹാനായ ജര്‍മന്‍കാരനായി തെരഞ്ഞെടുത്തു. അഭിപ്രായ വോട്ടെടുപ്പില്‍ രണ്‌ടാമതെത്തിയത്‌ മുന്‍ ചാന്‍സിലര്‍ കോണ്‍റാഡ്‌ അഡെനൌവറും മൂന്നാമതെത്തിയത്‌ ലോക പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈനുമാണ്‌.

ദ സോറോസ്‌ ഓഫ്‌ യങ്‌ വെതര്‍, ഫൗസ്റ്റ്‌ തുടങ്ങി പ്രശസ്‌ത കൃതികള്‍ രചിച്ച ഗോയ്‌ഥെ 1832ലാണ്‌ അന്തരിച്ചത്‌. 2000 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ അദ്ദേഹത്തിന്‌ കൂടുതല്‍ വോട്ടുകള്‍ കിട്ടി. ജീവിച്ചിരിക്കുന്നവരില്‍ വോട്ടു കിട്ടിയത്‌ രണ്‌ടു പേര്‍ക്കു മാത്രം. 1982 മുതല്‍ 1998 വരെ ചാന്‍സിലറായിരുന്ന ഹെല്‍മുട്ട്‌ കോള്‍ അഞ്ചാം സ്ഥാനത്തും, മുന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതാവ്‌ ഹെല്‍മുട്ട്‌ ഷ്‌മിഡ്‌റ്റ്‌ ഏഴാമതുമെത്തി.

രണ്‌ടാം ലോകയുദ്ധത്തിനു ശേഷം ജര്‍മനിയുടെ ആദ്യത്തെ ചാന്‍സിലറായിരുന്നു അഡെനൗവര്‍. 1949 മുതല്‍ 1963 വരെ ആ സ്ഥാനത്തു തുടരുകയും ചെയ്‌തു. ജര്‍മനിയെ എന്തുകൊണ്‌ടും സമ്പന്നമാക്കിയ ഭരണമായിരുന്നു അദ്ദേഹത്തിന്റേതെന്ന്‌ വിലയിരുത്തി.
ഗോയ്‌ഥെ എക്കാലത്തെയും മഹാനായ ജര്‍മന്‍കാരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക