Image

യുവാക്കളില്‍ ഉത്തരവാദിത്ത ബോധം വളര്‍ത്തണം: രാഷ്ട്രപതി

Published on 30 August, 2011
യുവാക്കളില്‍ ഉത്തരവാദിത്ത ബോധം വളര്‍ത്തണം:  രാഷ്ട്രപതി
കോട്ടയം: യുവാക്കളില്‍ ഉത്തരവാദിത്ത ബോധം വളര്‍ത്തണമെന്നു രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ . ക്‌നാനായ കത്തോലിക്കാ കോട്ടയം അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം കോട്ടയം ബിസിഎം കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.

ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം അതിരൂപത ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ, ഇന്‍ഷുറന്‍സ് പദ്ധതികള്‍ മഹത്തരമാണെന്നു പ്രതിഭാ പാട്ടീല്‍ പറഞ്ഞു. ക്രൈസ്തവ ന്യൂനപക്ഷം ഇന്ത്യയുടെ വികസനത്തിനു പ്രത്യേകിച്ചും വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്നു രാഷ്ട്രപതി സമാപന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയത്തു വരാനായതില്‍ സന്തോഷമുണ്ടെന്നും അവര്‍ അറിയിച്ചു. രാവിലെ 11. 50 ഹെലികോപ്ടര്‍ ഇറങ്ങിയ രാഷ്ട്രപതി 1.10 ന് തിരികെ പോയി.

ഉച്ചയ്ക്ക് 12ന് കോട്ടയം ബിസിഎം കോളജ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി സാല്‍വത്തോറെ പെനാക്യോ , ആര്‍ച്ച് ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട് എന്നിവരടക്കമുള്ളവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക