Image

സി.കെ ജോയി ചിറത്തിലാട്ടിന്‌ ഷെവലിയാര്‍ സ്ഥാനം നല്‍കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 30 August, 2011
സി.കെ ജോയി ചിറത്തിലാട്ടിന്‌ ഷെവലിയാര്‍ സ്ഥാനം നല്‍കുന്നു
ന്യൂയോര്‍ക്ക്‌: മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ മുന്‍ സണ്‍ഡേ സ്‌കൂള്‍ റീജിയണല്‍ ഡയറക്‌ടറും, സത്യവിശ്വാസ സംരക്ഷണ സമിതി മുന്‍ സെക്രട്ടറിയുമായ സി.കെ. ജോയിക്ക്‌ (ചിറത്തിലാട്ട്‌) പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ ബഹുമതിയായ ഷെവലിയാര്‍ സ്ഥാനം നല്‍കും. സെപ്‌റ്റംബര്‍ പത്താംതീയതി ശനിയാഴ്‌ച ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ബീല്‍ഡ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ മലങ്കര അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സുകൊണ്ട്‌ ഷെവലിയാര്‍ ബഹുമതി സമ്മാനിക്കും.

കോട്ടയം ഭദ്രാസനത്തിലെ തൃക്കോതമംഗലം സെന്റ്‌ മേരീസ്‌ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ദേവാലയാംഗമായ സി.സി. കുര്യന്റേയും, ഏലിയാമ്മ കുര്യന്റേയും (ചിറത്തിലാട്ട്‌ കുടുംബം) പുത്രനായ സി.കെ. ജോയി മികച്ച സംഘാടകനും, ആദ്ധ്യാത്മിക-സാധുജന സംരക്ഷണമേഖലയിലെ സജീവ സാന്നിധ്യവുമാണ്‌. 1983-ല്‍ അമേരിക്കയിലേക്ക്‌ കുടിയേറിയ അദ്ദേഹം വൈറ്റ്‌പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ പള്ളിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ്‌. ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ പള്ളിയുടെ രൂപീകരണത്തിലും പങ്കുവഹിച്ചു. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ സണ്‍ഡേ സ്‌കൂള്‍ കരിക്കുലം കമ്മിറ്റിയില്‍ അംഗമായിരുന്നു. സി.കെ. ജോയി മോര്‍ ആദായി സെന്റര്‍ ഡയറക്‌ടര്‍ ബോര്‍ഡ്‌ ബോര്‍ഡ്‌ അംഗവുമായി സേവനം അനുഷ്‌ഠിക്കുന്നു. ആദായി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സഭാ പുസ്‌തക പ്രസിദ്ധീകരണത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇടത്തറ കുടുംബാംഗം മറിയാമ്മ ജോയിയാണ്‌ ഭാര്യ. ജിറ്റി, പ്രമോദ്‌, ജിനു എന്നിവരാണ്‌ മക്കള്‍. സി.കെ. ആന്‍ഡ്രൂസ്‌, സൂസന്‍ അലക്‌സ്‌, നൈനാന്‍ ചിറത്തിലാട്ട്‌, സജീവ്‌ സി. കുര്യന്‍ എന്നിവരാണ്‌ സഹോദരങ്ങള്‍.

സെപ്‌റ്റംബര്‍ പത്താംതീയതി നടക്കുന്ന ബഹുമതിദാന ചടങ്ങിലേക്ക്‌ എവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി കുടുംബാംഗങ്ങള്‍ക്കുവേണ്ടി വിവേക്‌ അലക്‌സ്‌ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിവേക്‌ അലക്‌സ്‌ (551 497 1345).

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്‌ അറിയിച്ചതാണിത്‌.
സി.കെ ജോയി ചിറത്തിലാട്ടിന്‌ ഷെവലിയാര്‍ സ്ഥാനം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക