ന്യൂയോര്‍ക്ക്: ഭാരതീയ ശൈലിയിലൂടെ മാജിക്കിന് പുത്തന്‍ മാനങ്ങള്‍ നല്കിയ
മെര്ലിന് അവാര്‍ഡ് ജേതാവും ലോകപ്രശസ്ത മജീഷ്യനുമായ ഗോപിനാഥ് മുതുകാടും
സംഘവും അമേരിക്കയില്‍ എത്തി. മാന്ത്രിക വിസ്മയവുമായി ആദ്യമായി അമേരിക്കയില്‍
എത്തിയ മുതുകാടിനും സംഘത്തിനും തരംഗം ആര്‍ട്ട്സിന്റെ നേതൃത്വത്തില്‍
ന്യൂയോര്‍ക്കില്‍ വന്‍ സ്വീകരണം നല്കി.
കേരളത്തിന്റെ തനതായ കലകളേയും
കലാകാരന്മാരേയും കലാസാംസ്ക്കാരിക മൂല്ല്യങ്ങളേയും പരിപോഷിപ്പിക്കുവാനും
ദുരിതമനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിനായും രൂപംകൊണ്ട തരംഗം
ആര്‍ട്ട്സിന്റെ നേതൃത്വത്തിലാണ് അമേരിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ വിസ്മയം 2011
അരങ്ങേറുന്നത്. അമേരിക്കയിലെ പ്രവാസി മലയാളികളെ മായാജാലത്തിന്റെ
വിസ്മയത്തോളിലേറ്റുവാന് പോകുന്ന പ്രകടനമാണ് ഈ ഷോയിലൂടെ കാഴ്ചവെക്കാന്‍
പോകുന്നതെന്ന് ന്യൂയോര്‍ക്കില്‍ നല്കിയ സ്വീകരണത്തില്‍ മുതുകാട് പറഞ്ഞു.
ഗായിക ജ്യോത്സ്ന, ഗായകന് രമേശ് ബാബു, ഹാസ്യ രാജാക്കന്മാരായ ഗിന്നസ്
മനോജ്, പ്രശാന്ത് രാമചമ്പ്രന്‍(അയ്യപ്പ ബൈജു), മലയാള ചലച്ചിത്ര താരം ശ്രുതിലഷ്മി
എന്നിവരടക്കം ഇരുപതോളം കലാകാരന്മാര് മുതുകാടിനൊപ്പം എത്തിയിട്ടുണ്ട്. അലന് ജോണ്‍
ചെന്നിത്തല അറിയിച്ചതാണിത്.