Image

ഫിലാഡല്‍ഫിയയില്‍ വര്‍ണാഭമായ ഇന്‍ഡ്യന്‍ കാത്തലിക്‌ ഹെറിറ്റേജ്‌ ഡേ ആഘോഷം

ജോസ്‌ മാളേയ്‌ക്കല്‍ Published on 28 August, 2011
ഫിലാഡല്‍ഫിയയില്‍ വര്‍ണാഭമായ ഇന്‍ഡ്യന്‍ കാത്തലിക്‌ ഹെറിറ്റേജ്‌ ഡേ ആഘോഷം
ഫിലാഡല്‍ഫിയ: `പല ആചാരങ്ങള്‍, ഒരേ വിശ്വാസം' എന്ന ആപ്‌തവാക്യം അക്ഷരംപ്രതി അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ ഫിലാഡല്‍ഫിയ റീജിയണിലുള്ള കേരളകത്തോലിക്കരുടെ ആല്‍മീയകൂട്ടായ്‌മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ആഗസ്റ്റ്‌ 20 ശനിയാഴ്‌ച്ച നടന്ന ഇന്‍ഡ്യന്‍ കാത്തലിക്‌ ഹെറിറ്റേജ്‌ ഡേ ആഘോഷം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ആഘോഷങ്ങളുടെ ആദ്യ ഇനമായി നടന്ന പ്രദക്ഷിണം വളരെ മനോഹരമായിരുന്നു. പരമ്പരാഗതരീതിയില്‍ ചട്ടയും മുണ്ടും കാതില്‍ സ്വര്‍ണകുണുക്കുമണിഞ്ഞെത്തിയ യുവതിമാര്‍, ഡബിള്‍ മുണ്ടും ജൂബയുമണിഞ്ഞ പുരുഷന്മാര്‍, വെള്ളഡ്രസില്‍ ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍, സെ. തോമസ്‌, സെ. ഫ്രാന്‍സീസ്‌ സേവ്യര്‍, ക്‌നായി തൊമ്മന്‍, സെ. അല്‍ഫോന്‍സാമ്മ, വാഴ്‌ത്തപ്പെട്ട കുര്യാക്കോസ്‌ ഏലിയാസ്‌ തുടങ്ങിയുള്ള വിശുദ്ധരുടെ വേഷങ്ങള്‍, താലപ്പൊലിയേന്തിയ കുട്ടികളും യുവതിമാരും, നീലസാരിയണിഞ്ഞ തരുണിമണികള്‍, ചെണ്ടമേളം, വര്‍ണപ്പകിട്ടാര്‍ന്ന മുത്തുക്കുടകള്‍, വൈവിധ്യമാര്‍ന്ന ബാനറുകള്‍ എന്നിവ ഹെരിറ്റേജ്‌ പ്രൊസഷനു ചാരുതയേകി.

അതിഥിമാരായെത്തിയ പെന്‍സില്‍വേനിയാ സ്‌ക്രാന്റണ്‍ രൂപതയുടെ ബിഷപ്പ്‌ എമരിറ്റസ്‌ ജോസഫ്‌ മാര്‍ട്ടിനോ, ഫിലാഡല്‍ഫിയ അതിരൂപത കള്‍ച്ചറല്‍ മിനിസ്‌ട്രിയുടെ വികാരി ഫാ. ബ്രൂസ്‌ ലവമ്പസ്‌കി, മൈഗ്രന്റ്‌സ്‌ ആന്റ്‌ റഫ്യൂജീസ്‌ കോര്‍ഡിനേറ്റര്‍ ജെയിംസ്‌ കിംഗ്‌, നോര്‍ത്ത്‌ റിജിയണല്‍ വികാരി ഫാ. പോള്‍ കെന്നഡി, പെന്‍സില്‍വേനിയ സ്റ്റേറ്റ്‌ റെപ്രസെന്റേറ്റീവ്‌ ബ്രന്‍ഡന്‍ ബോയില്‍, ഗ്രേറ്റര്‍ നോര്‍ത്തീസ്റ്റ്‌ ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ പ്രസിഡന്റ്‌ ആല്‍ ടോബന്‍ബര്‍ഗര്‍ എന്നിവരെ ദേവാലയ കവാടത്തില്‍ കാത്തലിക്‌ അസോസിയേഷന്‍ ഭാരവാഹികളായ ഫാ. ജോണ്‍ മേലേപ്പുറം, ജോസഫ്‌ മാണി, ജോസ്‌ മാളേയ്‌ക്കല്‍, തോമസ്‌ നെടുമാക്കല്‍, ലിസ്‌ ഓസ്റ്റിന്‍ എന്നിവര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ച്‌ പ്രദക്ഷിണത്തിലേക്കാനയിച്ചു.

4:30 ന്‌ ബിഷപ്പ്‌ ജോസഫ്‌ മാര്‍ട്ടിനോ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിയില്‍ സീറോമലബാര്‍ ഇടവക വികാരി ഫാ. ജോണ്‍ മേലേപ്പുറം, സെന്റ്‌ ജൂഡ്‌ സീറോമലങ്കരയില്‍നിന്നും ഫാ. ജേക്കബ്‌ ജോണ്‍, ക്‌നാനായ കാത്തലിക്‌ മിഷന്‍ ഡയറക്ടര്‍ ഫാ. മാത| മണക്കാട്ട്‌, ഫാ. ജോസ്‌ അയിനിക്കല്‍, ഫാ. ടോണി ജാന്റണ്‍, ഫാ. പോള്‍ ഡഗര്‍ട്ടി, ഫാ. ബ്രൂസ്‌ ലവമ്പസ്‌കി, ഫാ. പോള്‍ കെന്നഡി എന്നി വൈദികരും സഹകാര്‍മ്മികരായി. ദിവ്യബലിക്കുശേഷം അറുപതോളം വരുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച പ്രെയിസ്‌ ആന്റ്‌ വര്‍ഷിപ്പ്‌ സോംഗ്‌സ്‌ എല്ലാവരും ആസ്വദിച്ചു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനം ബിഷപ്പ്‌ മാര്‍ട്ടിനോ നിലവിളക്കുകൊളുത്തി ഉല്‍ഘാടനം ചെയ്‌തു. സുവനീറിന്റെ പ്രകാശനവും തദവസരത്തില്‍ നിര്‍വഹിച്ചു. ബ്രന്‍ഡന്‍ ബോയില്‍, ആല്‍ ടോബന്‍ബര്‍ഗര്‍, ഫാ. ബ്രൂസ്‌ ലവന്ദസ്‌കി, ഫാ. ജോണ്‍ മേലേപ്പുറം, ഫാ. തോമസ്‌ മലയില്‍, ഫാ. മാത്യു മണക്കാട്ട്‌, ജെയിംസ്‌ കിംഗ്‌, ചാര്‍ലി ചിറയത്ത്‌, തോമസ്‌ നെടുമാക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസഫ്‌ മാണി സ്വാഗതവും ഹെറിറ്റേജ്‌ ഡേ കോര്‍ഡിനേറ്റര്‍ ലിസ്‌ ഓസ്റ്റിന്‍ നന്ദിയും പ്രകടിപ്പിച്ചു. സെക്രട്ടറി ജോസ്‌ മാളേയ്‌ക്കല്‍, വൈസ്‌ പ്രസിഡന്റ്‌ ഡെയ്‌സി തോമസ്‌ എന്നിവര്‍ പൊതുസമ്മേളനത്തിന്റെ അവതാരകരായി.

ഓസ്റ്റിന്‍ ജോണ്‍ കോര്‍ഡിനേറ്റു ചെയ്‌ത കള്‍ച്ചറല്‍ പ്രോഗ്രാമില്‍ കുട്ടികളുടെ ടാലന്റ്‌ ഷോ, ഓരോ സമുദായത്തിന്റെയും തനതു പാരമ്പര്യം വെളിപ്പെടുത്തുന്ന സ്‌കിറ്റുകള്‍, വില്ലുപാട്ട്‌, മോഹിനിയാട്ടം, പുരാതനപാട്ട്‌, മാര്‍ഗംകളി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓസ്റ്റിന്‍ ജോണ്‍, കുര്യന്‍ ചിറക്കല്‍ എന്നിവര്‍ കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ അവതാരകരായി.

ജോ: സെക്രട്ടറി ആലീസ്‌ സ്റ്റീഫന്‍, മോളി രാജന്‍, ലീല പാറക്കല്‍, ബ്രിജിറ്റ്‌ വിന്‍സന്റ്‌, ജോണ്‍സണ്‍ ചാരത്ത്‌, ലിസ്‌ ഓസ്റ്റിന്‍, കെന്നഡി കോര എന്നിവര്‍ പ്രൊസഷനും, തോമസ്‌ നെടുമാക്കല്‍ ലിറ്റര്‍ജിയും, ഷൈന്‍ തോമസ്‌, ജറി ജോര്‍ജ്‌, സില്‍വി എന്നിവര്‍ കൊയറും, സണ്ണി പടയാറ്റില്‍ ഫൈനാന്‍സും, ചാര്‍ലി ചിറയത്ത്‌, റോസി പടയാറ്റി എന്നിവര്‍ സുവനീറും, ജോണ്‍ ചാക്കോ, സിസിലി തോമസ്‌, ബാബു കണ്ടാരപ്പള്ളില്‍ എന്നിവര്‍ ഭക്ഷണവും, ജോണ്‍ ആന്റണി, ബിജു കുരുവിള, ജോണ്‍ എടത്തില്‍ എന്നിവര്‍ രജിസ്‌ട്രേഷനും ക്രമീകരിച്ചു.

ഈ വര്‍ഷത്തെ ഹെറിറ്റേജ്‌ ഡേ ആഘോഷങ്ങളുടെ ഗ്രാന്റ്‌ സ്‌പോണ്‍സര്‍ ഏഷ്യാനെറ്റ്‌ യു എസ്‌ എ റീജിയണല്‍ മാനേജര്‍ വിന്‍സന്റ്‌ ഇമ്മാനുവേല്‍ ആയിരുന്നു. സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു. വിശാലഫിലാഡല്‍ഫിയാ റീജിയണിലെ സീറോമലബാര്‍, സീറോമലങ്കര, ലാറ്റിന്‍, ക്‌നാനായ സമുദായങ്ങള്‍ തമ്മില്‍ വര്‍ദ്ധിച്ച സഹകരണത്തിനും, യുവതലമുറക്ക്‌ പരസ്‌പരം കണ്ടുമുട്ടുന്നതിനും, ഓരോ സമുദായത്തിന്റെയും വ്യത്യസ്‌ത ആചാരാനുഷ്ടാനങ്ങള്‍ മാനിച്ചുകൊണ്ട്‌ ഓരോരുത്തരുടെയും തനിമ മറ്റുള്ളവര്‍ക്കു അനുഭവവേദ്യമാക്കുന്നതിനും, തനതായ പൈതൃകവും, വിശ്വാസപാരമ്പര്യങ്ങളും യുവതലമുറക്ക്‌ പകര്‍ന്നുനല്‍കുന്നതിനും കാത്തലിക്‌ ഹെറിറ്റേജ്‌ ഡേ ആഘോഷ പരിപാടികള്‍ സഹായിച്ചു.
ഫിലാഡല്‍ഫിയയില്‍ വര്‍ണാഭമായ ഇന്‍ഡ്യന്‍ കാത്തലിക്‌ ഹെറിറ്റേജ്‌ ഡേ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക