Image

സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ പലതും ജനങ്ങളിലെത്തുന്നില്ലെന്ന് എ.കെ ആന്റണി

Published on 27 August, 2011
സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ പലതും ജനങ്ങളിലെത്തുന്നില്ലെന്ന് എ.കെ ആന്റണി
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ പലതും ജനങ്ങളിലെത്തുന്നില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പാക്കികിട്ടാന്‍ ജനങ്ങള്‍ കൈമടക്ക് കൊടുക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിലുള്ള അമര്‍ഷമാണ് ജനങ്ങള്‍ പലരീതിയില്‍ പ്രകടമാക്കുന്നതെന്നും ആന്റണി അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക