Image

പാമ്പിന്റെ കടിയേറ്റ് കുട്ടി മരിച്ച സംഭവം: മാതാപിതാക്കള്‍ക്ക് 12 വര്‍ഷം തടവ്

പി.പി.ചെറിയാന്‍ Published on 27 August, 2011
പാമ്പിന്റെ കടിയേറ്റ് കുട്ടി മരിച്ച സംഭവം: മാതാപിതാക്കള്‍ക്ക് 12 വര്‍ഷം തടവ്
ഫ്‌ളോറിഡ: വീട്ടില്‍ വളര്‍ത്തിയിരുന്ന എട്ടര അടി നീളമുള്ള പൈതോണ്‍ എന്ന പാമ്പിന്റെ ആക്രമണത്തില്‍ തല തകര്‍ന്ന് രണ്ട് വയസ്സുള്ള മകള്‍ മരിച്ചതിന് മാതാപിതാക്കള്‍ക്ക് ഫ്‌ളോറിഡ ജഡ്ജി ഓഗസ്റ്റ് 24 ബുധനാഴ്ച 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

2009 ജൂലൈ ഒന്നിനായിരുന്നു സംഭവം. വീട്ടില്‍ തൊട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയ സമയം കൂട്ടില്‍ കിടന്നിരുന്ന പൈതോണ്‍ കൂട്ടില്‍ നിന്നും പുറത്തു ചാടി തൊട്ടിലില്‍ കിടന്നിരുന്ന കുട്ടിയുടെ തലയിലും മുഖത്തും കടിച്ചതിനെ തുടര്‍ന്നായിരുന്നു രണ്ട് വയസ്സുകാരി
മരണപ്പെട്ടത് .

വീട്ടില്‍ വളര്‍ത്തിയിരുന്ന പാമ്പിന് ആവശ്യമായ ഭക്ഷണം നല്‍കാതെ ദിവസങ്ങള്‍ പട്ടിണിക്കിട്ടതായിരുന്നു പാമ്പിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. അശ്രദ്ധമായി കുട്ടിയെ വീട്ടില്‍ തനിച്ചാക്കി പുറത്തുപോയതും വീട്ടില്‍ വളര്‍ത്തിയിരുന്ന പാമ്പിന് ആവശ്യമായ ആഹാരം നല്‍കാതിരുന്നതുമാണ് ഇവരില്‍ പ്രധാനമായി ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ .

21 വയസ്സുള്ള മാതാവ് ജാരണും ബോയ്ഫ്രണ്ട് ചാള്‍സും ഇനി പന്ത്രണ്ടു വര്‍ഷം ജയിലില്‍ കഴിയണം. 35 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന ഈ കേസിന്റെ വിചാരണ കഴിഞ്ഞമാസം ജഡ്ജി പൂര്‍ത്തിയാക്കി. മാതാപിതാക്കള്‍ക്ക് കുട്ടിയെ കൊല്ലണം എന്ന ഉദ്ദേശ്യം ഇല്ലാതിരുന്നതാണ് ശിക്ഷയുടെ കാലാവധി 12 വര്‍ഷമായി ചുരുക്കിയത്.
പാമ്പിന്റെ കടിയേറ്റ് കുട്ടി മരിച്ച സംഭവം: മാതാപിതാക്കള്‍ക്ക് 12 വര്‍ഷം തടവ് പാമ്പിന്റെ കടിയേറ്റ് കുട്ടി മരിച്ച സംഭവം: മാതാപിതാക്കള്‍ക്ക് 12 വര്‍ഷം തടവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക