കോതമംഗലം: ന്യൂയോര്‍ക്കില്‍ നിര്യാതയായ വട്ടമറ്റത്തില്‍ പരേതനായ മാണി മാത്യുവിന്റെ
ഭാര്യ റോസക്കുട്ടി മാത്യു (78) വിന്റെ സംസ്കാരം ഓഗസ്റ്റ് 25-ന് വ്യാഴാഴ്ച
വൈകുന്നേരം നാലുമണിക്ക് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടത്തി. പരേത
നെയ്ശേരി പടിഞ്ഞാറയില്‍ (തോട്ടത്തിമ്യാലില്‍) കുടുംബാംഗമാണ്.
മക്കള്‍:
എല്‍സി, ലൈസി, ടെസി (മൂവരും ന്യൂയോര്‍ക്ക്), ഫാനി, വത്സ (ഇരുവരും ഖത്തര്‍),
റോസിറ്റ് (അയര്‍ലന്റ്). മരുമക്കള്‍: കോതമംഗലം ആന്റണി കണ്ണാടന്‍, കങ്ങഴ
മുരിക്കനാനിക്കല്‍ അലക്സ് തോമസ്, കുറുമണ്ണ് വടക്കേട്ട് പ്രകാശ് (മൂവരും
ന്യൂയോര്‍ക്ക്), കോതമംഗലം പുളിക്കല്‍ ജയിംസ്, നെല്ലിമറ്റം താഴത്തൂട്ട് സോമന്
(ഇരുവരും ഖത്തര്‍), പണിക്കന്‍കുടി കളയില്‍ ഫ്രാന്‍സീസ് (അയര്‍ലന്റ്).
സിസിലി ചാക്കോ കിഴക്കേത്തൊട്ടിയില്, ടി.എ. ജോസഫ്, മേരി ഫ്രാന്‍സീസ്
ആവിമൂട്ടില്‍ (എല്ലാവരും ന്യൂയോര്‍ക്ക്) എന്നിവര്‍ സഹോദരങ്ങളാണ്.
ഓഗസ്റ്റ് 19-ന് ഓറഞ്ച്ബര്‍ഗിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍
ദേവാലയത്തില്‍ (ഔവര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ചാപ്പല്‍) വച്ച് നടന്ന വിശുദ്ധ
കുര്‍ബാനയിലും, വ്യൂവിംഗിലും തടിച്ചുകൂടിയ ജനസഞ്ചയം റോസക്കുട്ടിയുടെ സൗഹൃദത്തെ
വിളിച്ചോതുന്നതായിരുന്നു. മാവേലിക്കര ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
തിരുമേനി വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. തദേവൂസ്
അരവിന്ദത്ത്, ഫാ. ഏബ്രഹാം വല്ലയില്‍, ഫാ. ബിജു നാറാണത്ത്, ഫാ. സിബി
വെട്ടിയോലില്‍, ഫാ. കോശി ജോര്‍ജ്, ഫാ. വര്‍ഗീസ് ചെത്തിപ്പുഴ, ഫാ. ജോയി മാങ്കുളം,
ഫാ. ജോജി തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. ബ്രോങ്ക്സ്
സെന്റ് തോമസ് സീറോ മലബാര്‍ ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി സംസ്കാര
ശുശ്രൂഷയില്‍ പങ്കാളിയായിരുന്നു.