Image

ഹസാരെയ്‌ക്ക്‌ പിന്തുണയുമായി നടി യാഗിത ദണ്ഡേക്കര്‍ വിവസ്‌ത്രയായി

Published on 26 August, 2011
ഹസാരെയ്‌ക്ക്‌ പിന്തുണയുമായി നടി യാഗിത ദണ്ഡേക്കര്‍ വിവസ്‌ത്രയായി
മുംബൈ: പതിനൊന്ന്‌ ദിവസമായി ജന ലോക്‌പാല്‍ ബില്ലിനുവേണ്ടി നിരാഹര സത്യാഗ്രഹം നടത്തുന്ന അണ്ണാ ഹസ്സാരെയെ പിന്തുണച്ച്‌ മറാഠി നടി വിവസ്‌ത്രയായി. ശരീരത്തില്‍ ത്രിവര്‍ണ പെയിന്റടിച്ച്‌, ഒപ്പം മുതുകില്‍ അണ്ണാ ഹസാരെയുടെ ചിത്രം വരച്ച്‌ നഗ്നയായാണ്‌ യോഗിത ക്യാമറയ്‌ക്ക്‌ മുന്നില്‍ പോസ്‌ ചെയ്‌തത്‌.

നഗ്നതയെ നഗ്നത കൊണ്ട്‌ പ്രതിരോധിക്കുന്ന നിലപാടാണ്‌ തന്റേതെന്നും യോഗിത പറയുന്നു. അണ്ണായുടെ പ്രക്ഷോഭത്തോട്‌ കൊഞ്ഞനം കുത്തുന്ന നിലപാടാണ്‌ ഈ മോഡലുകള്‍ക്കുള്ളത്‌. ഒരു ദശാബ്‌ദത്തോളം അണ്ണായുടെ അനുയായിയായ താന്‍ അദ്ദേഹത്തിന്റെ ഒട്ടേറെ പ്രക്ഷോഭങ്ങളിലും പങ്കെടുത്തിട്ടുണ്ട്‌. അതിനാല്‍ തന്നെ ഇത്തരം നഗ്നതാപ്രദര്‍ശന വെല്ലുവിളികള്‍ക്കു തടയിടാനും ജനലോക്‌പാല്‍ പ്രസ്‌ഥാനത്തിനു വേണ്ടിയും സ്വയം നഗ്നയാവാന്‍ തീരുമാനിക്കുകയായിരുന്നു - യോഗിത വിശദീകരിച്ചു.

പൂനം പാണ്ഡയും സംഘത്തെയും പോലെ ദാ ഇപ്പോള്‍ നഗ്നരാകും എന്ന വിധത്തില്‍ പ്രഖ്യാപനം മാത്രം എന്ന നിലപാടല്ല എനിക്കുള്ളത്‌. അവരാണെങ്കില്‍ നഗ്നരാകുമെന്നു പ്രഖ്യാപിക്കുക മാത്രമേ ചെയ്യാറുള്ളു. യാഥാസ്‌ഥിതിക മറാഠി കുടുംബത്തില്‍ നിന്നു വരുന്ന തനിക്ക്‌ ഇതിന്റെ പ്രത്യാഘാതങ്ങള്‍ അറിയാം. എന്നാല്‍ ഇത്‌ മറ്റു ചിലര്‍ക്കുള്ള മറുപടിയാണ്‌ ഇതെന്നും നടി വിശദീകരിച്ചു.

ജനലോക്‌പാല്‍ ബില്‍ പാര്‍ലമെന്റ്‌ പാസാക്കിയാല്‍ പൂര്‍ണ്ണ നഗ്നയായി ഓടുമെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഹസാരെയ്‌ക്ക്‌ പിന്തുണയുമായി നടി യാഗിത ദണ്ഡേക്കര്‍ വിവസ്‌ത്രയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക