Image

ഖദ്ദാഫിയുടെ യുഗം അവസാനിക്കുന്നു, സമാധാനത്തിന്റെ പുതുയുഗപ്പിറവി: ഹിലാരി

Published on 26 August, 2011
ഖദ്ദാഫിയുടെ യുഗം അവസാനിക്കുന്നു, സമാധാനത്തിന്റെ പുതുയുഗപ്പിറവി: ഹിലാരി
ന്യൂയോര്‍ക്ക്‌: ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിയുടെ യുഗം അവസാനിക്കുകയാണെന്നും ഇനിവരുന്നത്‌ സമാധാനത്തിന്റെ പുതുയുഗപ്പിറവിയെന്നും യു.എസ്‌ സ്‌റ്റേ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‍ പ്രസ്‌താവിച്ചു.

ലിബിയയില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ലോകത്തിനെ നടുക്കുന്നതാണ്‌. ഇവിടെ അന്തര്‍ദേശീയ മര്യാദകളും സഹകരണവും പാലിച്ച്‌ മികച്ച ജനാധിപത്യരാഷ്ടം കെട്ടിപ്പടുക്കുമെന്നും അവര്‍ പറഞ്ഞു.

അമേരിക്ക നിര്‍ത്തിവെച്ചിരുന്ന 1.5 ബില്ല്യണ്‍ ഡോളര്‍ വരുന്ന ലിബിയയുടെ നിക്ഷേപം വിട്ടു കൊടുക്കുന്നതിനുള്ള തീരുമാനം അംഗീകരിച്ച ശേഷം സംസാരിക്കുകയായിരവുന്നു ഹിലരി. താന്തോന്നിയായ സ്വേഛാധിപതി ഖദ്ദാഫിയെ അമര്‍ച്ചചെയ്യാന്‍ സുപ്രധാന റോള്‍ യു .എസ്‌്‌്‌ നടത്തുന്നുണ്ടന്നും ഹിലരി അറിയിച്ചു.

ഇതേസമയം സംഘര്‍ഷത്തിന്‌ അറുതിവരുത്താനും സംയമനം പാലിക്കാനും അവര്‍ ലിബിയന്‍ ജനതയോട്‌ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക