Image

ലോക്പാല്‍ ബില്ല്: പുതിയ കരട് സര്‍ക്കാരിന് കൈമാറി

Published on 24 August, 2011
ലോക്പാല്‍ ബില്ല്: പുതിയ കരട് സര്‍ക്കാരിന് കൈമാറി
ന്യൂഡല്‍ഹി: അണ്ണാ ഹസാരെ സംഘം പുതിയതായി തയ്യാറാക്കിയ ലോക്പാല്‍ ബില്ലിന്റെ കരട് സര്‍ക്കാരിന് കൈമാറി. കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കുശേഷമാണ് പുതിയ കരട് തയാറാക്കിയത്.

ഹസാരെ സംഘത്തെ പ്രതിനിധീകരിച്ച് അരവിന്ദ് കെജരിവാള്‍, കിരണ്‍ ബേദി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇവരോടൊപ്പം സന്ദീപ് ദീക്ഷിത് എം.പിയും ഡല്‍ഹി മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിന് എറെ അടുപ്പമുള്ള പവന്‍ ഖേരയും ചര്‍ച്ചയില്‍ പങ്കെടുത്തു.

കരട് ബില്ല് പ്രണബ് മുഖര്‍ജിക്ക് കൈമാറിയിട്ടുണ്ട്. വൈകീട്ട് നടക്കുന്ന സര്‍വക്ഷിയോഗത്തിനുശേഷം അണ്ണ ഹസാരെ സംഘം സര്‍ക്കാര്‍ മധ്യസ്ഥരുമായി ചര്‍ച്ച നടത്തും. ചില വ്യവസ്ഥകളിന്‍മേലുളള കടുത്ത നിലപാടുകളില്‍ അയവു വരുത്താന്‍ ഹസാരെ സംഘവം തയാറായതായി സൂചനയുണ്ട്. അതെസമയം പ്രശ്‌നത്തിന് പരിഹാരമായിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക