Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1,750 രൂപ ഉത്സവ ബത്ത

Published on 24 August, 2011
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1,750 രൂപ ഉത്സവ ബത്ത
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1,750 രൂപ ഉത്സവബത്ത നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 8,500 രൂപ അഡ്വാന്‍സായും നല്‍കും.

മറ്റ് വിഭാഗങ്ങള്‍ക്കുള്ള ഓണം ബോണസ് സംബന്ധിച്ച് വെള്ളിയാഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സംഗീത സംവിധായകന്‍ ജോണ്‍സന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നല്‍കാനും സി.എം.പി നേതാവ് സി.പി ജോണിനെ ആസൂത്രണ ബോര്‍ഡ് അംഗമാക്കാനും യോഗം തീരുമാനിച്ചതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭാ സമ്മേളനം സപ്തംബര്‍ 26 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക