ഇര്‍വിംഗ് (ഡാലസ്): നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ് ) ഓഫ്
നോര്‍ത്ത് ടെക്‌സാസിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്ത് 27 ശനിയാഴ്ച ഡി.
എഫ്.ഡബ്ലു. ഹിന്ദു ടെമ്പിള്‍ കള്‍ച്ചറല്‍ ഹാളില്‍ (1605 നോര്‍ത്ത്
ബ്രിട്ടന്‍ റോഡ്, ഇര്‍വിംഗ്) വച്ച് നടത്തപ്പെടുന്നു.
രാവിലെ പത്തു മുതലാണ് ഓണാഘോഷ പരിപാടികള്‍. ആഘോഷങ്ങളുടെ ഭാഗമായി
വാദ്യമേളവും, കേരളത്തിന്റെ പാരമ്പര്യതനിമ വിളിച്ചോതുന്ന വിവിധ
സാംസ്‌കാരിക കലാപരിപാടികളും നടത്തപ്പെടും. അത്തപൂക്കളം ഒരുക്കി മാവേലി
തമ്പുരാനെ വരവ് ഏറ്റതിനു ശേഷം കേരളീയ ശൈലിയില്‍ തൂശനിലയില്‍ ഓണസദ്യയും
വിളമ്പി ഏവരും ഓണമുണ്ടാതിനുശേഷമായിരിക്കും ആഘോഷ പരിപാടികള്‍ അവസാനിക്കുക.
മല്ലികാ രാധാകൃഷ്ണന്‍ (പ്രസിഡന്റ്), രശ്മി വികാസ് (ജോ.
സെക്രട്ടറി),സുരേഷ് അച്യുതന്‍ (ട്രഷറര്‍), പ്രിയാ ചന്ദ്രന്‍ (ജോ.
സെക്രട്ടറി),രമ്യാ ഉണ്ണിത്താന്‍ (ജോ. ട്രഷറര്‍) എന്നിവരാണ് ഈ വര്‍ഷത്തെ
എന്‍.എസ്.എസിന്റെ സംഘാടക നേതൃത്വം.