Image

കേരളാ എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസ്സിയേഷന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 24 August, 2011
കേരളാ എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസ്സിയേഷന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നു
ന്യൂയോര്‍ക്ക്: വടക്കുകിഴക്കന്‍ അമേരിക്കയിലെ എഞ്ചിനീയര്‍മാരുടെ സംഘടനയായ കേരളാ എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസ്സിയേഷന്‍ ഓഫ് നോര്‍ത്ത്-ഈസ്റ്റ് അമേരിക്ക (KEAN) യുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കുന്ന,സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന, കുട്ടികളില്‍ നിന്നും സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിക്കുന്നു.

കീന്‍ സ്ഥാപിതമായതിന്റെ മൂന്നാം വര്‍ഷത്തില്‍ അനേകം കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരളത്തില്‍ മാത്രമല്ല, അമേരിക്കയിലും എഞ്ചിനീയറിംഗില്‍ ബിരുദ പഠനത്തിന് ആഗ്രഹിക്കുന്ന കീന്‍ അംഗങ്ങളായ എഞ്ചിനീയര്‍മാരുടെ മക്കള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഇരുപതോളം എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പഠനച്ചിലവുകളും കീന്‍ വഹിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ വക കോളേജുകളിലും സര്‍ക്കാരിതര കോളേജുകളിലും പഠിക്കുന്ന, പാഠ്യവിഷയങ്ങളില്‍ മിടുക്കരും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുമായ പത്ത് കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്കുന്നത്.

501-സി (3) സ്റ്റാറ്റസ് ലഭിച്ചിട്ടുള്ള കീന്‍, അഭ്യുദയകാംക്ഷികളും സ്‌പോണ്‍സര്‍മാരും നല്കുന്ന സംഭാവനകളില്‍ നിന്നും, ധനസമാഹരണത്തിലൂടെ ലഭിക്കുന്ന തുകകളും കൊണ്ടാണ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നത്.

പ്രസിഡന്‍റ് പ്രീതാ നമ്പ്യാര്‍, സെക്രട്ടറി റെനി ജോസഫ്, ട്രഷറര്‍ എല്‍ദോ പോള്‍ എന്നിവര്‍ നേതൃത്വം നല്കുന്ന കീനിന്റെ സ്‌കോളര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍മാരായി ബെന്നി കുര്യനും ഹരിദാസും പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രീതാ നമ്പ്യാര്‍ (പ്രസിഡന്‍റ്) 201 699 2321, റെനി ജോസഫ് (സെക്രട്ടറി) 215 498 6092, എല്‍ദോ പോള്‍ (ട്രഷറര്‍) 201 370 5019, ഫിലിപ്പോസ് ഫിലിപ്പ് (പി.ആര്‍.ഓ) 845 642 2060
കേരളാ എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസ്സിയേഷന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക