Image

വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ എട്ടു നോമ്പ്‌ പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 24 August, 2011
വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ എട്ടു നോമ്പ്‌ പെരുന്നാള്‍
വൈറ്റ്‌പ്ലെയിന്‍സ്‌: 'പരിശുദ്ധ ദൈവ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിയ്‌ക്കേണമേ' ....എന്നു തുടങ്ങി ഹൃദയത്തിന്റെ ആഴത്തില്‍ നിന്നുള്ള പ്രാര്‍ത്ഥനാമന്ത്രണങ്ങളുമായി ഈ വര്‍ഷവും പതിവുപോലെ നൂറു കണക്കിനു വിശ്വാസികള്‍ 'അമേരിയ്‌ക്കയിലെ മണര്‍കാടുപള്ളി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയിലേയ്‌ക്കു ഈ ദിവസങ്ങളില്‍ കടന്നു വരികയാണ്‌. ചിട്ടയായുള്ള ഉപവാസത്തോടും മനം നൊന്തുള്ള യാചനകളോടും കൂടെ വൈറ്റ്‌ പ്ലെയിന്‌സു പള്ളിയില്‍ പോയി പരി.മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു പ്രാര്‍ഥിച്ചാല്‍ ഫലം നിശ്ചയം ഇതാണ്‌ ഇത്രയേറെ വിശ്വാസികള്‍ എല്ലാ വര്‍ഷവും എട്ടു നോമ്പ്‌ പെരുന്നാളിന്‌ വൈറ്റ്‌പ്ലെയിന്‍സ്‌ യാക്കോബായപ്പള്ളിയില്‍ തടിച്ചു കൂടാന്‍ കാരണം.

ഈ വര്‍ഷത്തെ എട്ടു നോമ്പ്‌ പെരുന്നാളിനായി വൃതനിഷ്‌ഠയോടെ ലോകത്തെമ്പാടും വിശ്വാസികള്‍ തയ്യാറെടുക്കുമ്പോള്‍ വൈറ്റ്‌പ്ലെയിന്‍സിലും ആ പുണ്യ ദിവസങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. എട്ടു ദിവസങ്ങള്‍ തുടര്‍ന്നുള്ള ഈ പരിശുദ്ധ നോമ്പു ദിനങ്ങളില്‍ ധ്യാനവും തിരുവചന പ്രഘോഷണവും, രോഗത്താലും മറ്റു വിഷമങ്ങളാലും വലയുന്നവര്‍, മറ്റു പ്രത്യേക ആവശ്യങ്ങളുമായി എത്തുന്നവര്‍ എന്നിവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും, ക്രമീകരിച്ചിരിയ്‌ക്കുന്നു. ഓഗസ്റ്റ്‌ 27 ശനിയാഴ്‌ച രാവിലെ വിശുദ്ധ കുര്‍ബാനയോടെ ആരംഭിയ്‌ക്കുന്ന നോമ്പാചരണം സെപ്‌തംബര്‍ 4 ശനിയാഴ്‌ച വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയോടെ സമാപിയ്‌ക്കും.

ഓഗസ്റ്റ്‌ 28 ഞായറാഴ്‌ച അമേരിയ്‌ക്കന്‍ അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തിലാവും വി.കുര്‍ബ്ബാന. വൈറ്റ്‌ പ്ലെയിന്‌സു സെന്റ്‌ മേരീസ്‌ പള്ളിയെ ഏറ്റം കരുതുകയും മലങ്കരയില്‍ നിന്നും തന്റെ പ്രായാധിക്യത്തില്‍ ഇവിടെയെത്തി അനുഗ്രഹിയ്‌ക്കുകയും ചെയ്‌ത 'മലങ്കരയുടെ പ്രകാശ ഗോപുരം' എന്നു വിശേഷിയ്‌ക്കപെട്ട, താപസ ശ്രേഷ്‌ഠനായിരുന്നു കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ, കിഴക്കിന്റെ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ പൗലൂസ്‌ ദ്വിതീയന്‍ ബാവായുടെ പതിനഞ്ചാമത്‌ സ്‌മരണ ശുശ്രൂഷ സെപ്‌തംബര്‍ 1 നു നടക്കും. വിശ്വാസികളായ ഏവരും കടന്നുവന്നു അനുഗ്രഹം പ്രാപിയ്‌ക്കുവാന്‍ കര്‍തൃനാമത്തില്‍ വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ഇടവക ക്ഷണിയ്‌ക്കുന്നു.

പ്രാര്‍ത്ഥനയ്‌ക്കുള്ള പേരുകള്‍ stmarys.wp@gmail.com എന്ന ഇമെയില്‍ അഡ്രസ്സില്‍ അയയ്‌ക്കാവുന്നതാണ്‌. നേര്‍ച്ചകള്‍ അയയ്‌ക്കേണ്ടുന്ന വിലാസം: St.Mary's JSO Church, P.O.Box 8225, White Plains, New York 10603

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : Rev.Fr. Dileesh Alias, Vicar (845-426-4342) / Mr.P.K.Jacob, Secretary (845-346-3646) / Mr.Reji Paul, Treasurer (845-638-2053) ബാബു ജേക്കബ്‌ നടയില്‍ അറിയിച്ചതാണിത്‌.
വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ എട്ടു നോമ്പ്‌ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക