ചെന്നൈ: എട്ടുദിവസമായി സമരം തുടരുന്ന അണ്ണാ ഹസാരെക്ക് പ്രശസ്ത ചലച്ചിത്രന്
രജനീകാന്തും ചലച്ചിത്ര ലോകവും പിന്തുണ അറിയിച്ചു.
ജനലോക്പാല്‍ ബില്‍
പാര്‍ലമെന്റില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് ഐഎസി നടത്തുന്ന പ്രചാരണങ്ങള്‍ക്ക്
എല്ലാ പിന്തുണയുമുണ്ടാകും. അഴിമതിക്കെതിരെയുള്ള സമരത്തില്‍ ഹസാരെയെ പോലെ കഴിവും
അര്‍പ്പണബോധവുമുള്ള നേതാവിനെ ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും രജനി
സന്ദേശത്തില്‍ പറഞ്ഞു.
അതിനിടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്
തമിഴ് സിനിമാപ്രവര്‍ത്തകര്‍ ചെന്നൈയില്‍ ഏകദിന ഉപവാസം നടത്തി. താരങ്ങളും
സംവിധായകരും നിര്‍മാതാക്കളും ഉള്‍പ്പെടെ 200 ഓളം പ്രവര്‍ത്തകര്‍ ഉപവാസത്തില്‍
പങ്കെടുത്തു. സംവിധായകരായ ചേരന്, ചിത്ര ലക്ഷമണന്, നടന് സൂര്യ, നടി രോഹിണി
തുടങ്ങിയവര്‍ ഉപവാസമിരുന്നു.