Image

ഹസാരെയുടെത്‌ ആക്രമണോല്‍സുക ദേശീയത: അരുന്ധതീ റോയ്‌

Published on 22 August, 2011
ഹസാരെയുടെത്‌ ആക്രമണോല്‍സുക ദേശീയത: അരുന്ധതീ റോയ്‌
ന്യൂഡല്‍ഹി: ലോക്‌പാല്‍ ബില്ലിനുവേണ്ടി നിരാഹാരസമരം നടത്തുന്ന അണ്ണാ ഹസാരെയുടെത്‌ ആക്രമണോല്‍സുക ദേശീയതയാണെന്ന്‌ പ്രശസ്‌ത സാഹിത്യകാരിയും ബുക്കര്‍പ്രൈസ്‌ ജേതാവ്‌ അരുന്ധതീ റോയ്‌ അഭിപ്രായപ്പെട്ടു. ഹസാരയുടെ സമരരീതികളോട്‌ താന്‍ ഒരു തരത്തിലും യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ ആശയങ്ങള്‍ മഹാത്മാ ഗാന്ധിയുടേതല്ലെന്നും അവര്‍ ഒരു ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ ശബ്ദമായി രംഗത്തുവന്ന ഈ പുതിയ സന്യാസി ഇത്രയും കാലം എവിടെയായിരുന്നു? സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നടക്കുന്ന കര്‍ഷക ആത്മഹത്യയടക്കമുള്ള വിഷയങ്ങളില്‍ അദ്ദേഹം എന്ത്‌ കൊണ്ട്‌ മൗനം പാലിക്കുന്നു?' `യഥാര്‍ഥത്തില്‍ ആരാണീ ഹസാരെ? അരുന്ധതി ചോദിച്ചു.

സത്യഗ്രഹത്തെ പിന്തുണക്കാത്തവര്‍ യഥാര്‍ഥ ഇന്ത്യക്കാരല്ലെന്ന സന്ദേശമാണ്‌ ഹസാരെയും കൂട്ടരും നല്‍കുന്നത്‌. സര്‍ക്കാര്‍ മുന്നോട്ട്‌ വച്ച ലോക്‌പാല്‍ ബില്ല്‌ അപര്യാപ്‌തമാണെന്ന്‌ സമ്മതിച്ച അരുന്ധതീ റോയ്‌, ഇത്തരമൊരു സമരം അനാവശ്യമാണെന്ന്‌ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക