Image

രാജഭക്തി കമ്യൂണിസ്റ്റ്‌ പാരമ്പര്യമല്ല; വി.എസിനെ അനുകൂലിച്ച്‌ തോമസ്‌ ഐസക്ക്‌

Published on 22 August, 2011
രാജഭക്തി കമ്യൂണിസ്റ്റ്‌ പാരമ്പര്യമല്ല; വി.എസിനെ അനുകൂലിച്ച്‌ തോമസ്‌ ഐസക്ക്‌
കോഴിക്കോട്‌: വി.എസ്‌ അച്യുതാനന്ദന്‍ നടത്തിയ തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെയുളള പരാമര്‍ശം കമ്യൂണിസ്റ്റ്‌ നിലപാടാണെന്ന്‌ മുന്‍ ധനമന്ത്രി തോമസ്‌ ഐസക്‌ പ്രസ്‌താവിച്ചു. രാജഭക്തി കമ്യൂണിസ്റ്റ്‌ പാരമ്പര്യമല്ല. ചര്‍ച്ച പൊതുസമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ എടുക്കുന്നതായി ആക്ഷേപമുണ്ടെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ പ്രസ്‌താവന വിവാദമായ സാഹചര്യത്തിലാണ്‌ പ്രതികരണം.

എന്നാല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക