Image

ഹസാരെയുടെ അനുയായി കോട്ടയത്ത് തെങ്ങിന്‍ മുകളില്‍ നിരാഹാരത്തില്‍

Published on 22 August, 2011
ഹസാരെയുടെ അനുയായി കോട്ടയത്ത് തെങ്ങിന്‍ മുകളില്‍ നിരാഹാരത്തില്‍
കോട്ടയം: അന്നാ ഹസാരെ അനുയായിയുടെ സമരം കോട്ടയത്തുകാര്‍ക്ക് വേറിട്ട കാഴ്ചയായി. ഹസാരെയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോട്ടയം വേളൂരിലാണ് അറുപതുകാരനായ രാജേന്ദ്ര തെങ്ങിന്‍ മുകളില്‍ നിരാഹാരമിരിക്കുന്നത്. 24 അടി ഉയരത്തിലുള്ള തെങ്ങിന്‍ മുകളില്‍ തയാറാക്കിയ വേദിയിലാണ് രാജേന്ദ്ര നിരാഹാരം അനുഷ്ഠിക്കുന്നത്.

അണ്ണാ ഹസാരെയുടെ നിരാഹാരം അവസാനിപ്പിച്ച ശേഷമേ താനും നിരാഹാരം അവസാനപ്പിക്കു എന്ന ഉറച്ച തീരുമാനത്തിലാണ് രാജേന്ദ്ര പറയുന്നു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെ മാത്രമേ സമരമുള്ളു. രാജേന്ദ്രയും ഏതാനും സുഹൃത്തുക്കളും ചേര്‍്ന്ന് അടുത്ത നാളില്‍
രൂപീകരിച്ച 'നവഭാരത സ്വതന്ത്ര ഘോഷം' എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

നാളെക്കൂടി രാജേന്ദ്രയാകും തെങ്ങിന്‍മുകളില്‍ സമരത്തിനെത്തുക. അതിനു ശേഷം ഊഴമനുസരിച്ച് സുഹൃത്തുക്കള്‍ വരുമെന്നും ഇയാള്‍ പറയുന്നു. ഹസാരെ സമരത്തിനായി താഴെയിരുന്നപ്പോള്‍ തന്നെ അദേഹത്തെ അറസ്റ്റു ചെയ്തു. അതുകൊണ്ടാണ് താന്‍ മുകളില്‍ കയറിയ്. മുപ്പത് വര്‍ഷമായി വടക്കേ ഇന്ത്യയിലായിരുന്ന രാജേന്ദ്ര രണ്ടു വര്‍ഷം മുന്‍പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. തളര്‍ച്ച ബാധിച്ചു കിടക്കുന്ന ഭാര്യയ്ക്ക് ഭക്ഷണം തയാറാക്കി കൊടുക്കുന്നത് രാജേന്ദ്രനാണ്. ഇന്ന് ഭാര്യയ്ക്ക് ഭക്ഷണം പോലും നല്കാതെയാണ് രാജേന്ദ്ര സമരം ആരംഭിച്ചത്.

രണ്ടു ആണ്‍ മക്കളുള്ളതില്‍ ഒരാള്‍ വിദേശത്താണ്. തന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ എത്തുന്നു
ണ്ടെന്നും എന്നാല്‍ രാഷ്ട്രീയക്കാരൊന്നും തിരിഞ്ഞു നോക്കുന്നില്ലെന്നും രാജേന്ദ്ര പറഞ്ഞു. സമരം നിര്‍ത്താനോ തെങ്ങില്‍ നിന്ന് താഴെയിറക്കാനോ ആരും എത്തിയിട്ടില്ല. ബലമായിട്ടല്ലാതെ തന്നെ സമരത്തില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ കഴിയില്ലെന്നും രാജേന്ദ്ര പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക