Image

ജസ്റ്റിസ്‌ സൗമിത്ര സെന്നിനെതിരായ ഇംപീച്ച്‌മെന്റ്‌ പ്രമേയം രാജ്യസഭ പാസാക്കി

Published on 18 August, 2011
ജസ്റ്റിസ്‌ സൗമിത്ര സെന്നിനെതിരായ ഇംപീച്ച്‌മെന്റ്‌ പ്രമേയം രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി: ജസ്റ്റിസ്‌ സൗമിത്ര സെന്നിനെതിരായ ഇംപീച്ച്‌മെന്റ്‌ പ്രമേയം രാജ്യസഭ പാസാക്കി. സ്വഭാവ ദൂഷ്യവും, സാമ്പത്തിക അഴിമതിയും കാണിച്ചതിനാണ്‌ സെന്നിന്‌ ഇംപീച്ച്‌മെന്റ്‌ നോട്ടീസ്‌ ലഭിച്ചത്‌. 172 അംഗങ്ങളുടെ പിന്തുണയോടെയാണ്‌ പ്രമേയം പാസാക്കിയത്‌. രാജ്യസഭയിലെ 189 അംഗങ്ങള്‍ വോട്ടുചെയ്‌തെങ്കിലും പതിനേഴുപേര്‍ പ്രമേയത്തിനെതിരായാണ്‌ വോട്ടു ചെയ്‌തത്‌.സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്‌ സി.പി.എമ്മിലെ സീതാറാം യെച്ചൂരിയും ബി.ജെ.പി അംഗവും പ്രതിപക്ഷ നേതാവുമായ അരുണ്‍ജെയ്‌റ്റ്‌ലിയും നല്‍കിയ നോട്ടീസിലാണ്‌ കൊല്‍ക്കൊത്ത ഹൈകോടതി ജഡ്‌ജി ജസ്റ്റിസ്‌ സൗമിത്ര സെന്നിനെതിരായ ഇംപീച്ച്‌മെന്റ്‌ തുടങ്ങിയത്‌.

രാജ്യസഭയില്‍ പാസാക്കിയ പ്രമേയം ലോക്‌സഭ ഓഗസ്റ്റ്‌ 26, 27 തിയതികളില്‍ പരിഗണിക്കും. രാജ്യസഭയിലുണ്ടായ നടപടികള്‍ തന്നെയാണ്‌ അവിടെയുമുണ്ടാകുക. പിന്നീട്‌ പ്രസിഡന്റ്‌ പ്രതിഭാ പാട്ടീലിന്റെ അനുമതിയോടെ മാത്രമേ സെന്നിന്റെ ഇംപീച്ച്‌മെന്റ്‌ നടപടികള്‍ പൂര്‍ത്തിയാകൂ.

എന്നാല്‍ തന്നെ കേസില്‍ ചീഫ്‌ ജസ്റ്റീസ്‌ ഉള്‍പ്പടെയുള്ളവര്‍ ബലിയാടാക്കുകയായിരുന്നുവെന്ന്‌ സൗമിത്രാ സെന്‍ ആരോപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക