Image

ആന്ധ്രാ മോഡല്‍ ഇന്‍ഷുറന്‍സ് പദ്ധതി ഒരു വര്‍ഷത്തിനകം നടപ്പിലാക്കും: മുഖ്യമന്ത്രി

Published on 17 August, 2011
ആന്ധ്രാ മോഡല്‍ ഇന്‍ഷുറന്‍സ് പദ്ധതി ഒരു വര്‍ഷത്തിനകം നടപ്പിലാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ആന്ധ്രാ മോഡല്‍ ഇന്‍ഷുറന്‍സ് പദ്ധതി ഒരു വര്‍ഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബോണ്‍ ക്യാന്‍സര്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതു വരെ ബോണ്‍ ക്യാന്‍സര്‍ ഇംപ്ലാന്റിനുള്ള ധനസഹായം സര്‍ക്കാരിന്റെ ഏതെങ്കിലും സ്‌കീമില്‍ നിന്നും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ സി സി യുടെ സ്ഥാപകന്‍ ഡോക്ടര്‍ എം കൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാംദാസ് പിഷാരടി, ബോണ്‍ ക്യാന്‍സര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ സി ഗോപാലകൃഷ്ണന്‍, വയലാര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ത്രിവിക്രമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബോണ്‍ ക്യന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുവരുടെ ഒപ്പ് ശേഖരിക്കുന്ന യജ്ഞത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക