Image

മീനാക്ഷിയമ്മയുടെ മരണം (മാധവിക്കുട്ടി )

Published on 16 August, 2011
മീനാക്ഷിയമ്മയുടെ മരണം (മാധവിക്കുട്ടി )
മീനാക്ഷിയമ്മ മരിക്കുകയായിരുന്നു.
അവരുടെ കിടപ്പുമുറിയിലും ഉമ്മറത്തളത്തിലും മുറ്റത്തും ജനങ്ങള്‍ നിറഞ്ഞു കഴിഞ്ഞു.
അന്ന് രാവിലെ തന്റെ തൊണ്ടയില്‍ എന്തോ വസ്തു തടഞ്ഞിരിക്കുന്നു എന്ന് മീനാക്ഷിയമ്മ പറഞ്ഞപ്പോള്‍ ഡോക്ടറെ കൊണ്ടുവരാന്‍ പെട്ടെന്ന് ഓടിപ്പോയതിനെപ്പറ്റി അവരുടെ അനുജന്‍ അപ്പുക്കുട്ടന്‍നായര്‍ ജനങ്ങള്‍ക്ക് പലതവണയും പറഞ്ഞുകൊടുത്തു.

മീനാക്ഷിയമ്മയുടെ വെപ്രാളം കണ്ടപ്പോള്‍ താന്‍ അന്ന് ആശുപത്രിയില്‍ പോവേണ്ട എന്ന് തീരുമാനിച്ചു എന്ന് ഡോക്ടര്‍ നാട്ടുകാരോട് പറഞ്ഞു.
'മീനാക്ഷിയമ്മ ആദ്യത്തില് അച്ഛന്റെ പേഷന്റായിരുന്നു. അച്ഛന്‍ മരിച്ചപ്പോ എന്റെ പേഷന്റായി.' ഡോക്ടര്‍ ഒരു ചെറുമന്ദഹാസത്തോടെ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഒരു ധീരവനിതയായിരുന്നതുകൊണ്ടാവാം മീനാക്ഷിയമ്മയുടെ ശവം പുതപ്പിക്കുവാന്‍ നല്ല ഖദര്‍തുണി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് തീരുമാനിച്ചത്. ഗാന്ധിജയന്തിക്ക് ഒരാഴ്ചക്കാലം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. അതുകൊണ്ട് മുപ്പത് ശതമാനം റിബേറ്റും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

Read More.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക