ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തമ്പി ചാക്കോയും പമ്പയും ഹഡ്‌സണ്‍  വാലി മലയാളി അസ്സോസിയേഷന്റെ പിന്തുണ തേടി

ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തമ്പി ചാക്കോയും പമ്പയും ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്റെ പിന്തുണ തേടി

ഫൊക്കാനാ സമ്മേളനപ്രഢികളുടെ നാളുകളെക്കുറിച്ചും, ഫൊക്കാനായുടെ ആദ്യ കണ്വെന്‍ഷനും രജത ജൂബിലിയും സമര്‍ത്ഥമായി നടത്തുവാന്‍ ദൗത്യം ഏറ്റെടുത്തത് ഫിലഡല്‍ഫിയയാണ് എന്നതിനെക്കുറിച്ചും, ഫൊക്കാനയുടെ അതുല്യമായ പ്രസക്തിയെക്കുറിച്ചും, ആ പ്രസക്തിക്കനുസൃതമായിവളരാന്‍ തമ്പി ചാക്കോയ്ക്ക് പ്രസിഡന്റ് പദം നല്‍കേണ്ട ജനാധിപത്യ ന്യായത്തെക്കുറിച്ചും ഫൊക്കാനാ മുന്‍ വൈസ് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ അലക്‌സ് തോമസ് സംസാരിച്ചു ഫൊക്കാനാ ക്രമങ്ങളിലെ സുതാര്യത, വികേന്ദ്രീകൃത സംവിധാനം, സ്വേഛാപ്രവണതകള്‍ക്കെതിരെയുള്ളനിയമപ്പോരാട്ടങ്ങള്‍, അതില്‍ പമ്പ വഹിച്ച പങ്ക്, പമ്പാ മലയാളി അസ്സോസിയേഷന് തമ്പി ചാക്കോയിലൂടെ ഇത്തവണ ഫൊക്കാനാ പ്രസിഡന്റ് പദം ലഭിച്ച് ഫൊക്കാനയുടെ വളര്‍ച്ചയില്‍ ആധികാരികമായി പങ്കു വഹിക്കാനുള്ള അര്‍ഹത എന്നീ കാര്യങ്ങള്‍ ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡംഗവും പമ്പാ പ്രസിഡന്റുമായ സുധാ കര്‍ത്താ വിശദീകരിച്ചു.