Image

ടൗണ്‍സ് വില്‍ സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു

ജോസ് എം. ജോര്‍ജ്‌ Published on 20 August, 2012
ടൗണ്‍സ് വില്‍ സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു
ടൗണ്‍സ്‌വില്‍: ഒഐസിസിയും മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം പ്രൗഢഗംഭീരമായി. ഇന്ത്യയില്‍നിന്നും ഓസ്‌ട്രേലിയയില്‍ എത്തിയ വേള്‍ഡ് കപ്പ് അണ്ടര്‍ ട്വന്റി ക്രിക്കറ്റ് ടീം അംഗങ്ങള്‍ പരിപാടിയില്‍ പങ്കുചേര്‍ന്നത് ശ്രദ്ധേയമായി. 

ഡോ. വെങ്കിടേഷ് ശശിധര്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നിര്‍വഹിച്ചു. ഒഐസിസി പ്രസിഡന്റ് ഷിബു തോമസ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എബി ജേക്കബ് സ്വാഗത പ്രസംഗം നടത്തി. ഒഐസിസി സെക്രട്ടറി വിനോദ് ബേബി തീവ്രവാദ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ഒഐസിസി വൈസ് പ്രസിഡന്റ് സണ്ണി കടവില്‍ ഉപഹാരം നല്‍കി. ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ടൗണ്‍സ് വില്ലില്‍ കുടിയേറിയ നൂറുകണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. സാം കടവില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ദേശീയ ഗാനത്തിനുശേഷം മിഠായി വിതരണം, ബാര്‍ബിക്യു എന്നിവയില്‍ എല്ലാവരും പങ്കെടുത്തു.

ബിനു കൊല്ലംപറമ്പില്‍, ജോജി ജോണ്‍, ജെറീഷ്, തോമസ് കുരുവിള, സിജു മാത്യു, തോമസ് തേവര്‍മലയില്‍, സുനില്‍ സ്‌കറിയ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



ടൗണ്‍സ് വില്‍ സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക