Image

ജോസഫ് പുളിക്കപ്പടവില്‍ മെല്‍ബണില്‍ നിര്യാതനായി

ജോസ് എം. ജോര്‍ജ്‌ Published on 12 August, 2012
ജോസഫ് പുളിക്കപ്പടവില്‍ മെല്‍ബണില്‍ നിര്യാതനായി
മെല്‍ബണ്‍: പാലാ രാമപുരം കൊണ്ടാട് പുളിക്കപ്പടവില്‍ ജോസഫ് (63) ഹൃദയാഘാതം മൂലം മെല്‍ബണില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട് കൊണ്ടാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. 

മേയ് എട്ടിന് മെല്‍ബണില്‍ മകളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ജോസഫ്. രാമപുരം പഴയപുരയ്ക്കല്‍ കുടുംബാംഗമായ ത്രേസ്യാമ്മ ജോസഫാണ് ഭാര്യ. മക്കള്‍: ജോസഫ്, ജെസിമോള്‍ (മെല്‍ബണ്‍), ജോബിന്‍ ജോസഫ്. മരുമകന്‍: ബിന്നി മണിയില (കോതമംഗലം). 

മൃതദേഹം തുടര്‍നടപടികള്‍ക്കായി കോറോണര്‍ ഓഫീസ് വഴി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 

സീറോ മലബാര്‍ മെല്‍ബണ്‍ ചാപ്ലെയിന്‍ റവ. ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനയും ഒപ്പീസും നടത്തി. മെല്‍ബണിലെ ഡാന്‍സിനോംഗിലാണ് ജെസിമോളും കുടുംബവും താമസിക്കുന്നത്. 



ജോസഫ് പുളിക്കപ്പടവില്‍ മെല്‍ബണില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക