Image

പ്രവാസികള്‍ അയയ്ക്കുന്ന പണം സേവനനികുതിയുടെ പരിധിയില്‍ വരില്ല

Published on 23 July, 2012
പ്രവാസികള്‍ അയയ്ക്കുന്ന പണം സേവനനികുതിയുടെ പരിധിയില്‍ വരില്ല
തിരുവനന്തപുരം: പ്രവാസികള്‍ അയയ്ക്കുന്ന പണം സേവന നികുതിയുടെ പരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന് സേവനനികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായ പത്രവാര്‍ത്ത വന്നപ്പോള്‍ ഈ നീക്കത്തില്‍നിന്നും പിന്തിരിയണമെന്നും സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിക്കാതെ ഇത്തരമൊരു നിര്‍ദേശം നടപ്പാക്കരുതെന്നും നോര്‍ക്ക മന്ത്രി കെ.സി. ജോസഫ് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 

ഇതു സംബന്ധിച്ച് മന്ത്രി പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുകയും പ്രതിരോധമന്ത്രി എ.കെ. ആന്റണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വിദേശകാര്യ സഹ മന്ത്രി ഇ. അഹമ്മദ് എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക