Image

എക്യുമെനിക്കല്‍ സെന്റ് തോമസ് ദിനം ആഘോഷിച്ചു

ജോസ് എം. ജോര്‍ജ് Published on 17 July, 2012
എക്യുമെനിക്കല്‍ സെന്റ് തോമസ് ദിനം ആഘോഷിച്ചു
മെല്‍ബണ്‍: മാര്‍ത്തോമ്മ ശ്ലീഹായുടെ ക്രിസ്തീയ പാരമ്പര്യമുള്ള മെല്‍ബണിലെ സഭകളുടെ നേതൃത്വത്തില്‍ എക്യുമെനിക്കല്‍ സെന്റ് തോമസ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോബര്‍ഗ് ടൗണ്‍ഹാളില്‍ ജൂലൈ 14ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറുവരെയാണ് ആഘോഷ പരിപാടികള്‍ നടന്നത്.

എല്ലാ ക്രിസ്തീയ പള്ളികളുടെയും മേല്‍നോട്ടത്തില്‍ വിവിധ കലാപരിപാടികള്‍ നടന്നു. ക്രൈസ്തവ വിശ്വാസത്തിലൂന്നിയുള്ള അവതരണങ്ങള്‍, പാട്ടുകള്‍, ഡാന്‍സുകള്‍ എന്നിവ ചടങ്ങിന് മോടികൂട്ടി. 

വിവിധ സഭകളെ പ്രതിനിധീകരിച്ച് അതാത് സഭകളുടെ വൈദികരും ആഘോഷങ്ങളില്‍ പങ്കെടുത്തു. സീറോ മലബാര്‍ ചാപ്ലെയിന്‍ റവ. ഫാ. പീറ്റര്‍ കാവുംപുറം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.



എക്യുമെനിക്കല്‍ സെന്റ് തോമസ് ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക