Image

ബ്രിസ്‌ബെയ്‌നില്‍ ദുഖ്‌റോനോ തിരുനാള്‍ ആഘോഷിച്ചു

Published on 04 July, 2012
ബ്രിസ്‌ബെയ്‌നില്‍ ദുഖ്‌റോനോ തിരുനാള്‍ ആഘോഷിച്ചു
ബ്രിസ്‌ബെയ്ന്‍: ഭാരതത്തിന്റെ അപ്പസ്‌തോലനും ബ്രിസ്‌ബെയ്ന്‍ കാത്തലിക് കമ്യൂണിറ്റിയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ജൂലൈ ഒന്നിന് ഞായറാഴ്ച ആഘോഷിച്ചു.

റവ.ഫാ. ജോസഫ് കോനാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാളിന് കൊടിയേറി. വൈകുന്നേരം ഗാനരചയിതാവും സംഗീത സംവിധായകനുമായ റവ.ഫാ. ഷാജി തുമ്പേച്ചിറയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന  നടന്നു. റവ.ഫാ. തോമസ് അരീക്കുഴി, റവ.ഫാ. ജോര്‍ജ്, റവ.ഫാ. ജോസഫ് കോനാട്ട്, റവ.ഫാ. തോമസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. 

ഗായകസംഘം ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ തിരുനാളിന് കൂടുതല്‍ മിഴിവേകി. ലദീഞ്ഞിനുശേഷം മുത്തുക്കുടകള്‍, കൊടികള്‍, പൊന്‍- വെള്ളി കുരിശുകള്‍, വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എന്നിവയോടെയുള്ള പ്രദക്ഷിണവും നടന്നു. മേളം ബ്രിസ്‌ബെയ്ന്‍ ചെണ്ടമേളം അവതരിപ്പിച്ചു.

നിരവധി പേര്‍ തിരുനാളില്‍ പങ്കെടുത്തു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ഈ വര്‍ഷത്തെ പ്രസുദേന്തി സിബി തോമസ് വള്ളിപ്പാലം ആയിരുന്നു.  

വാര്‍ത്ത അയച്ചത്: മനു ആന്റണി പോത്താനിക്കാട്ട്
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക