Image

ഓക്‌ലന്‍ഡില്‍ ദുഖ്‌റോനോ തിരുനാള്‍ ആഘോഷിച്ചു

Published on 04 July, 2012
ഓക്‌ലന്‍ഡില്‍ ദുഖ്‌റോനോ തിരുനാള്‍ ആഘോഷിച്ചു
ഓക്‌ലന്‍ഡ്: ന്യൂസീലന്‍ഡ് സിറോ മലബാര്‍ കാത്തലിക് മിഷന്‍ ഓക്‌ലന്‍ഡ് രൂപതാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണ പുതുക്കുന്ന ദുഖ്‌റോനോ തിരുനാള്‍ ആഘോഷിച്ചു. ജൂലൈ മൂന്ന് ചൊവ്വാഴ്ച വൈകിട്ട് ഏഴിന് എപ്‌സം കാത്തലിക് ദേവാലയത്തിലാണ് തിരുനാള്‍ ആഘോഷിച്ചത്. 

ആഘോഷമായ ദിവ്യബലിക്ക് മിഷന്‍ ചാപ്ലെയിന്‍ ഫാ.ജോയി തോട്ടള്ളസ്രര സിഎസ്എസ്ആര്‍ നേതൃത്വം നല്‍കി. വിശുദ്ധ തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം ജീവിതത്തില്‍ പകര്‍ത്തുന്നത് പ്രവാസി ജീവിത സാഹചര്യത്തിലെ സാമൂഹിക തിന്മകളെ നേരിടാന്‍ സഹായകമാകുമെന്ന് ഫാ. ജോയി അഭിപ്രായപ്പെട്ടു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ലദീഞ്ഞ് ഉണ്ടായിരുന്നു. 

ദുഖ്‌റോനോ തിരുനാളിനോടനുബന്ധിച്ച് സിറോ മലബാര്‍ മിഷന്‍ വാര്‍ത്താബുള്ളറ്റിന്‍ 'റയിന്‍ബോ പ്രകാശനം ചെയ്തു. ഇ മാഗസിനായി പ്രസിദ്ധീകരിക്കുന്ന റയിന്‍ബോയുടെ രണ്ടാമത്തെ പതിപ്പാണിത്. ഫാ. ജോയി, ഷിബു മാത്യു, ടീനാ തോമസ്, റെജി ചാക്കോ എന്നിവര്‍ ഉള്‍പ്പെട്ട എഡിറ്റോറിയല്‍ ബോര്‍ഡ് ആണ് റയിന്‍ബോയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.

സിറോ മലബാര്‍ സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിലുള്ള ശിശിരകാല വിശ്വാസ പരിശീലന ക്ലാസ് ജൂലൈ 6, 7 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 4.30 വരെ എപ്‌സം കാത്തലിക് പള്ളിയില്‍ നടക്കും. എല്ലാ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും ക്യാംപില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ജോയി അറിയിച്ചു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ്  ക്യാംപ് നടക്കുന്നത്. ജോസ് ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ക്യാംപിനുള്ള തയാറെടുപ്പുകള്‍ നടത്തുന്നത്.  

വാര്‍ത്ത അയച്ചത്: റെജി ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക