Image

ഒഐസിസി സിഡ്‌നി: മെല്‍ബിന്‍ സെബാസ്റ്റ്യന്‍ പ്രസിഡന്റ്, സണ്ണി മാത്യു ജനറല്‍ സെക്രട്ടറി

Published on 03 July, 2012
ഒഐസിസി സിഡ്‌നി: മെല്‍ബിന്‍ സെബാസ്റ്റ്യന്‍ പ്രസിഡന്റ്, സണ്ണി മാത്യു ജനറല്‍ സെക്രട്ടറി
 സിഡ്‌നി: കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഛകഇഇ) പ്രവര്‍ത്തനം സിഡ്‌നിയില്‍ ആരംഭിച്ചു. 

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സിഡ്‌നി സോണല്‍ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റായി മെല്‍ബിന്‍ സെബാസ്റ്റ്യനേയും (ക്യാമ്പിള്‍ടൗണ്‍), ജനറല്‍ സെക്രട്ടറിയായി സണ്ണി എം. മാത്യുവിനേയും (പെന്റിത്ത്) തെരഞ്ഞെടുത്തു. കോശി ജേക്കബ് (ചിപ്പിംഗ്‌നോട്ടണ്‍), ജെറോമി ജോസഫ് (കസൂല) എന്നിവരെ വൈസ് പ്രസിഡന്റുമാരായും, വിപിന്‍ മാത്യൂസ് (ഹോംബുഷ്), അഡ്വ. ജോജി (ഹോള്‍സ്‌വര്‍ത്തി) എന്നിവരെ ജോയിന്റ് സെക്രട്ടറിയായും, സിബി സെബാസ്റ്റ്യനെ (ഗ്ലെനാല്‍പൈന്‍) ട്രഷററായും തെരഞ്ഞെടുത്തു. 

എക്‌സിക്യൂട്ടിവ് മെംമ്പേഴ്‌സായി ജോയ് ജേക്കബ് (സെന്റ് മേരീസ്), ഏലിയാസ് മത്തായി (വാട്ടില്‍ഗ്രൂവ്), ബോബി അബ്രഹാം (ബ്ലെയര്‍അത്തോള്‍), ജോമീഷ് കുരിശിങ്കല്‍ (ചാറ്റ്‌സ്‌വുഡ്), ലിജോമോന്‍ ജോയ് (വിദ്യാര്‍ഥി പ്രതിനിധി) തുടങ്ങിയവരെയും തെരഞ്ഞെടുത്തു. 

ന്യൂ സൗത്ത് വെയില്‍സ് സ്‌റ്റേറ്റിന്റെ പരിധിയിലായിരിക്കും സിഡ്‌നി സോണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന മേഖല. അടുത്ത ആഴ്ച കൂടുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സിഡ്‌നി സോണല്‍ കമ്മിറ്റിയുടെ പ്രഥമ എക്‌സിക്യൂട്ടിവ് യോഗത്തില്‍ പുതിയ ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതല ഏല്‍ക്കുമെന്നും തുടര്‍ന്ന് ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്നും ന്യൂ സൗത്ത് വെയില്‍സ് സ്‌റ്റേറ്റിന്റെ ചുമതല വഹിക്കുന്ന ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് ജിന്‍സന്‍ കുര്യന്‍ അറിയിച്ചു. 

വിദ്യാര്‍ഥി യൂത്ത് വനിതാ കണ്‍വീനര്‍മാരെയും ജീവകാരുണ്യ കണ്‍വീനര്‍മാരേയും പ്രാതിനിത്യമില്ലാത്ത പ്രധാന സബര്‍ബുകളിലെ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ഉടന്‍ തന്നെ കമ്മിറ്റി വിപുലപ്പെടുത്തും. ന്യൂ സൗത്ത് വെയില്‍സ് സ്‌റ്റേറ്റില്‍ താമസിക്കുന്ന മുന്‍കാല കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും, കോണ്‍ഗ്രസ് കുടുംബാംഗങ്ങളും സിഡ്‌നി കമ്മിറ്റിയുമായി സഹകരിക്കണമെന്നും ജിന്‍സന്‍ അഭ്യര്‍ഥിച്ചു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മെല്‍ബിന്‍ സെബാസ്റ്റ്യന്‍ കോട്ടയം കാരിത്താസ് സ്വദേശിയും, ജനറല്‍ സെക്രട്ടറി സണ്ണി എം. മാത്യു എരുമേലി സ്വദേശിയുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക