Image

ഓള്‍ ഓസ്‌ട്രേലിയ വടംവലി മല്‍സരം 2012

Published on 29 June, 2012
ഓള്‍ ഓസ്‌ട്രേലിയ വടംവലി മല്‍സരം 2012
ബ്രിസ്‌ബെന്‍: ഓണാഘോഷത്തോടനുബന്ധിച്ച് ഓസ്‌ട്രേലിയന്‍ പ്രവാസി മലയാളികള്‍ക്ക് ആവേശത്തിരയിളക്കി കൈരളി എവര്‍ റോളിങ് ട്രോഫിക്കു വേണ്ടിയുള്ള നാലാമത് വടംവലി മല്‍സരം പ്രൗഢഗംഭീരമായ പരിപാടികളോടെ അനര്‍ലി സ്‌കൗട്ട് ഹാള്‍ മൈതാനിയില്‍ ഓഗസ്റ്റ് 18ന് രാവിലെ 10.30ന് ആരംഭിക്കും. 

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വമ്പന്മാര്‍ മാറ്റുരയ്ക്കുന്ന ഈ മഹാ മാമാങ്കത്തില്‍ പകുതിയും അനുകൂലമാണെങ്കില്‍ തീപാറുന്ന മല്‍സരങ്ങള്‍ കാണാമെന്നുറപ്പായി. മല്‍സരങ്ങള്‍ക്ക് ഉണര്‍വും ശക്തിയും ആവേശവും പകരുവാന്‍ കേരനാടിന്റെ തനതായ നാവില്‍ രുചിയൂറുന്ന നാടന്‍ വിഭവങ്ങളുമായി മിതമായ വിലയില്‍ ഭക്ഷണശാലകള്‍ ഉണ്ടായിരിക്കുന്നതാണ്. സൗജന്യ പാര്‍ക്കിങ് സൗകര്യവും ഉണ്ടായിരിക്കും. 

കൈരളി കപ്പിന് വേണ്ടിയുള്ള വടംവലി ശക്തി വൈഭവത്തില്‍ പങ്കാളികളാകുവാന്‍ പ്രവാസി മലയാളികളെ കൈരളി ബ്രിസ്‌ബെന്‍ സ്വാഗതം ചെയ്യുന്നു. 

ഒന്നാം സമ്മാനം 1001 ഡോളറും കൈരളി എവര്‍ റോളിങ് ട്രോഫിയും.
രണ്ടാം സമ്മാനം 501 ഡോളറും കൈരളി എവര്‍ റോളിങ് ട്രോഫിയും.
മൂന്നാ സമ്മാനം 251 ഡോളര്‍. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോല്‍സാഹന സമ്മാനവും ലഭിക്കുന്നതാണ്.

റജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും:
സിബിന്‍ ജോസ്: 0422202877
ഷോജന്‍ വര്‍ഗീസ്: 0415408668
വര്‍ഗീസ് വടക്കന്‍: 0421591517
ഷിബു സെബാസ്റ്റിയന്‍:0431149804

സമയം: 2012 ഓഗസ്റ്റ് 18 രാവിലെ 10.30 
സ്ഥലം: 24 Arnwood Place
Annerley
Brisbane

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക