Image

ബെന്നി കണ്ണാമ്പുഴ ഒഐസിസി കാന്‍ബറ പ്രസിഡന്റ്

Published on 28 June, 2012
ബെന്നി കണ്ണാമ്പുഴ ഒഐസിസി കാന്‍ബറ പ്രസിഡന്റ്
കാന്‍ബറ: ഒഐസിസിയുടെ കാന്‍ബറ സോണല്‍ കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റായി ബെന്നി കണ്ണാമ്പുഴയെ തെരഞ്ഞെടുത്തു. ഒഐസിസി അയര്‍ലന്‍ഡിന്റെ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘനാള്‍ പ്രവര്‍ത്തി പരിചയമുള്ള ബെന്നിയെ ഐകകണ്‌ഠേനയാണ് തെരഞ്ഞെടുത്തത്.

ജോസ് ഏബ്രഹാം (വൈസ് പ്രസിഡന്റ്), ടോംജി (ജനറല്‍ സെക്രട്ടറി), സുനില്‍ പുളിക്കല്‍, അനില്‍ രാജ് (സെക്രട്ടറിമാര്‍), ജയ്‌സണ്‍ ജോര്‍ജ് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു. 

കമ്മിറ്റിയിലേക്ക് ആന്റണി പൗലോസ്, ഹാപ്പി കെട്ടാരം, ബിജുമോന്‍ തോമസ് എന്നിവരെയും തെരഞ്ഞെടുത്തു. സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് മുന്‍ഭാരവാഹി മഹേഷ് സ്‌കറിയ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഒഐസിസിയുടെ പ്രവര്‍ത്തനം വിപുലമാക്കാനും സംഘടനയുടെ മുഖപത്രമായ ഒഐസിസി ന്യൂസിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും തീരുമാനമായി. കെപിസിസിയുടെ എല്ലാ സര്‍ക്കുലര്‍ തീരുമാനങ്ങളും നടപ്പിലാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ബെന്നി കണ്ണാമ്പുഴ അറിയിച്ചു. അങ്കമാലി സ്വദേശിയ ബെന്നി അടുത്തിയിടെയാണ് അയര്‍ലന്‍ഡില്‍ നിന്നും കാന്‍ബറയിലെത്തിയത്.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക