മെല്‍ബണ്‍: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നു. നവംബര്‍ ആദ്യവാരത്തിലാണ് സന്ദര്‍ശനം നടക്കുകയെന്ന് ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു. ഡിസംബര്‍ രണ്ടിന് മെല്‍ബണില്‍ കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കാന്‍ കൂടിയാണ് മെല്‍ബണ്‍ സന്ദര്‍ശിക്കുന്നത്.
റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍