Image

ദുക്‌റാനാ തിരുനാള്‍ ആചരിക്കുന്നു

Published on 11 June, 2012
ദുക്‌റാനാ തിരുനാള്‍ ആചരിക്കുന്നു
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ പളള്ളിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ സമുചിതമായി ആചരിക്കുമെന്ന് ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു. ജൂണ്‍ 24ന് (ഞായര്‍) വൈകുന്നേരം നാലിന് ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ കൊടിയേറും. ആഘോഷമായ വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും.

ജൂലൈ ഒന്നിന് (ഞായര്‍) രാവിലെ പത്തിന് ബോക്‌സ് ഹില്‍ പള്ളിയില്‍ ബാന്‍ഡ്‌മേളത്തോടെ തിരുനാളിന് തുടക്കമാവും. 10.30ന് ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും അടിമ നേര്‍ച്ചയും വിശ്വാസികള്‍ക്കായി ലഘുഭക്ഷണവും ഉണ്ടായിരിക്കുമെന്ന് ട്രസ്റ്റിമാരായ തോമസ് വാതപ്പള്ളിയും ജോണ്‍സണ്‍ ഏബ്രഹാമും അറിയിച്ചു. 

ഈ വര്‍ഷത്തെ തിരുനാളിന്റെ പ്രസുദേന്തിമാര്‍ തോമസ് സജീവ് ജോണ്‍, സജി കുന്നുംപുറത്ത്, സിബി ജോസഫ്, ടോമി ഏബ്രഹാം, ഏബ്രഹാം മാത്യു എന്നിവര്‍ ആണ്. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക