Image

ഒച്ച് (കവിത: രമണി അമ്മാൾ)

Published on 30 October, 2020
ഒച്ച് (കവിത: രമണി അമ്മാൾ)
തലചായ്ക്കാനിടം
ചുമലേറ്റി യാത്ര..  
ഇഴഞ്ഞു വലിഞ്ഞ്..
ലക്ഷ്യസ്ഥാനം 
പൂകാനെത്ര ജന്മം..!

ഇല്ലൊരു തിടുക്കവും 
ഇല്ലൊരു വ്യസനവും
അല്ലലില്ലാതലിഞ്ഞു 
തീരുമെൻ ജീവിതം..!

ആരോടുമെവിടെയു-
മില്ലകൽച്ചാ ഭാവം
സ്നേഹ,ത്താലാരോടു-
മൊട്ടും വേഗം..
ഈർപ്പവും, തണുവു-
മാണേറെയിഷ്ടം..
വാതിൽപ്പടിയിലും 
ചുവരിലു,മെവിടെയും 
വിളിച്ചറിയിക്കും 
ഞാനെന്റെ സാമീപ്യം..
ദിനങ്ങളിലും ഓർമ്മകളിലും
പറ്റിപ്പിടിക്കും ഞാൻ .

പിന്തളളും വഴിനീളെ 
മാർഗ്ഗം വരച്ച്, 
തെളിച്ചു മുന്നേറും
പിൻഗാമിക്കു നേർവഴി
കാട്ടിക്കൊടുത്ത്..... 
.
ഒച്ചിനേപ്പോലെ ഇഴയുന്ന 
ജീവിതം,!
ഒച്ചിഴയുമ്പോലിഴയുന്ന
വേഗത..!
മനുഷ്യനെ ഞാനുമായ് 
താരതമ്യം ...!
ചിരിക്കാതിരിക്കുവ-
തെങ്ങനെ ഞാൻ 
തിക്ക് തിരക്ക്. പരക്കംപാച്ചിൽ...
അതിനിടയിൽ
മന്ദവേഗനാമീ ഞാനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക