ഓസ്ട്രേലിയ: കോമണ്‍ വെല്‍ത്ത് ബാങ്കിന്റെയും ബ്രിഡ്ബയിന് ടൈംസിന്റെയും മള്ട്ടികള്ബറല് ബിസിനസ്സ് അവാര്‍ഡില്‍ മൂന്ന് വിഭാഗത്തിലും ഒ.ഐ.സി.സി. ഓസ്ട്രേലിയായെ തിരഞ്ഞെടുത്തു. ഓസ്ട്രേലിയ കമ്മ്യൂണിറ്റി വളന്റിയറായി പ്രസി. ജോസ് എം ജോര്‍ജ് രണ്ടാം സ്ഥാനത്തിനര്‍ഹനായി. ഒന്നാം സ്ഥാനം മുസ്ലീം ചാരിറ്റബിള്‍ ട്രസ്കിലെ ജാനൊത്ത് സീനാണ്. ബ്രിസ്ബെയ്നില്‍ നടന്ന് ഈദ് ഫെസ്റ്റ്, നോണ്‍പ്രോഫിറ്റ് ഓര്ഗനൈസേഷന് അവാര്‍ഡ് എന്നിവയും ഒ.ഐ.സി.സി. കരസ്ഥമാക്കി.
ബ്രിസ്ബെയിനില്‍ നടന്ന ചടങ്ങില്‍ മാണി റോബര്‍ട്ട് കവലൂമ്പി എം.പി. അവാര്‍ഡുകള്‍ സമ്മാനിച്ചു. ഉമേഷ് ചന്ദ്ര അധ്യക്ഷനായ ചടങ്ങില്‍ ന്യൂമാന്‍, ഉഷാ ചന്ദ്ര, റിമ്പാര്ഡ് ചിങ്കര്, അര്‍ബന സിംഗ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിഭവസമൃദ്ധമായ സദ്യയും കലാവിരുന്നും ഒരുക്കിയിരുന്നു. ടൂസി ടെയര്‍ നന്ദി പ്രകാശിപ്പിച്ചു.
വാര്‍ത്ത അയച്ചത്: ജോസ് എം. ജോര്‍ജ്ജ്