Image

ഒമര്‍ ലുലുവിന്റെ ഹിന്ദി ആല്‍ബം ചിത്രീകരണം ദുബായില്‍ ആരംഭിച്ചു

Published on 23 October, 2020
ഒമര്‍ ലുലുവിന്റെ ഹിന്ദി ആല്‍ബം ചിത്രീകരണം ദുബായില്‍ ആരംഭിച്ചു

ടി സീരീസിന് വേണ്ടി ഹിന്ദി ആല്‍ബം ഒരുക്കാന്‍ ഒമര്‍ ലുലു. ആല്‍ബത്തിന്റെ ചിത്രീകരണം ദുബായില്‍ ആരംഭിച്ചു. ഒരു കൂട്ടം പുതുമുഖങ്ങളാണ് ആല്‍ബത്തില്‍ അണിനിരക്കുന്നത്. 2016 ല്‍ ഹാപ്പി വെഡ്ഡിങ്ങ്‌സ് എന്ന ചിത്രം ഒരുക്കിയാണ് ഒമര്‍ ലുലു സംവിധാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് ചങ്ക്‌സ്, ഒരു അഡാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍സ്റ്റാര്‍ ആണ് ഒമറിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡ്‌ലോര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ബാബു ആന്റണി നായകനായി എത്തുന്ന ചിത്രമാണ് പവര്‍ സ്റ്റാര്‍. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്.
ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പവര്‍സ്റ്റാര്‍ വേര്‍ച്ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്ത് ആണ് നിര്‍മ്മിക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക