Image

അസ്ട്രാസെനെക കോവിഡ് -19 വാക്‌സിന്റെ മനുഷ്യ പരീക്ഷണം. ബ്രസീലിയന്‍ വോളന്റിയര്‍ മരിച്ചു

അജു വാരിക്കാട്‌ Published on 21 October, 2020
അസ്ട്രാസെനെക കോവിഡ് -19 വാക്‌സിന്റെ മനുഷ്യ പരീക്ഷണം. ബ്രസീലിയന്‍ വോളന്റിയര്‍ മരിച്ചു
ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് അസ്ട്രാസെനക്ക ഫാരമസ്യൂട്ടികല്‍സ് നടത്തുന്ന കോവിഡ് -19 വാക്‌സിന്‍ പരീക്ഷണണ്‍ത്തിനു വിധേയനായ ബ്രസീലിയന്‍ വോളന്റിയര്‍ മരിച്ചു.

ബ്രസീല്‍ നാഷണല്‍ ഹെല്ത്ത് സര്‍വൈലന്‍സ് ഏജന്‍സി (ആന്‍വിസ) ആണ് പരീക്ഷണത്തിന് വിധേയനായ ആള്‍ മരിച്ച വിവരം പുറത്തുവിട്ടത്. ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് സാവോ പോളോയും മരണം സ്ഥിരീകരിച്ചു.
മരിച്ച ആളെ പറ്റി ഇതുവരെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ റിയോ ഡി ജനീറോയിലെ 28 കാരനായ ഡോക്ടറാണ് മരണമടഞ്ഞതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇയാള്‍ക്കു വാക്‌സിന്‍ അല്ല നല്കിയതത്രെ. പകരം പ്ലേസിബോ ആണു നല്കിയത്. അതായത് വാക്‌സിന്‍ എന്നു തോന്നിക്കുന്ന നിരുപദ്രവമായ ദ്രാവകമൊ മരുന്നോ. മെഡിക്കല്‍ രഹസ്യാത്മകത ചൂണ്ടിക്കാട്ടി കേസിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ആസ്ട്രാസെനെക വിസമ്മതിച്ചു. അതേസമയം ആവശ്യമായ എല്ലാ സുരക്ഷാ പ്രക്രിയകളും പാലിച്ചു പരീക്ഷണം തുടരാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് മരുന്നു കമ്പനി സ്ഥിരീകരിച്ചു.

ഇതിനായി എല്ലാ സുപ്രധാന മെഡിക്കല്‍ വിവരങ്ങളും ഒരു സ്വതന്ത്ര സുരക്ഷാ നിരീക്ഷണ സമിതിയും റെഗുലേറ്ററി കമ്മിറ്റിയും ക്രമീകരിച്ചു സാഹചര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുന്നു, കമ്പനി പറഞ്ഞു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ബ്രസീലിലെ കേസ് അവലോകനം ചെയ്ത ശേഷം 'ക്ലിനിക്കല്‍ ട്രയലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകളൊന്നുമില്ല' എന്ന് സ്ഥിരീകരിച്ചു.

ഇന്ത്യയിലും ഈ വാക്‌സിനാണു അവസാനഘട്ട പരീക്ഷണത്തില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക