Image

ബോളിവുഡിലും അര?ങ്ങേറി പ്രാര്‍ത്ഥന ഇന്ദ്രജിത്

Published on 21 October, 2020
 ബോളിവുഡിലും അര?ങ്ങേറി പ്രാര്‍ത്ഥന ഇന്ദ്രജിത്


ബോളിവുഡ് പിന്നണി  ഗാനരം ഗത്ത് അരങ്ങേറ്റം കുറിച്ച് താരങ്ങളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാര്‍ത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകന്‍.  ഗോവിന്ദും ചേര്‍ന്നാണ്  ഗാനം ആലപിച്ചിരിക്കുന്നത്. 

'രേ ബാവ്‌രേ' എന്ന് തുടങ്ങുന്ന  ഗാനമാണ്  ഗോവിന്ദിനൊപ്പം ചേര്‍ന്ന് പ്രാര്‍ഥന ആലപിച്ചിരിക്കുന്നത്. ഹുസൈന്‍ ഹൈദ്രിയുടെതാണ് വരികള്‍. 
മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. 'എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ' എന്നാണ് പ്രാര്‍ഥനയുടെ പാട്ട് പങ്കുവച്ച് പൃഥ്വിരാജ് പ്രതികരിച്ചത്. 
മഞ്ജു വാര്യര്‍ നായികയായെത്തിയ മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ 'ലാലേട്ടാ ലാ ലാ ലാ' എന്ന ഗാനം പാടിയാണ് പ്രാര്‍ത്ഥന മലയാള പിന്നണിഗാനരംഗത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് കുട്ടന്‍ പിള്ളയുടെ ശിവരാത്രി, ഹെലന്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രാര്‍ത്ഥന  ഗാനം ആലപിച്ചു. സോളോ എന്ന സിനിമയ്ക്കു ശേഷം ബിജോയ് നമ്പ്യാര്‍ ചെയ്യുന്ന ചിത്രമാണ് 'തായിഷ്'. സീ5 സ്റ്റുഡിയോ ആണ് ചിത്രം നിര്‍മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക