Image

ഉമ്മന്‍ചാണ്ടിയുടെ ശില്പം പോള്‍ പറമ്പി കൈമാറി

പി.പി ചെറിയാന്‍ Published on 20 October, 2020
ഉമ്മന്‍ചാണ്ടിയുടെ ശില്പം പോള്‍ പറമ്പി കൈമാറി
ചിക്കാഗോ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അന്‍പതാം വാര്‍ഷിക ആഘോഷവേളയില്‍ ചാലക്കുടി മേലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് വിജയ് ആന്റണി തെക്കന്‍ നിര്‍മിച്ച ഉമ്മന്‍ചാണ്ടിയുടെ ശില്പം അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വീട്ടില്‍ വച്ചു ഒക്ടോബര്‍ 18 ഞായറാഴ്ച പോള്‍ പറമ്പി (ചിക്കാഗോ ഓവര്‍സീസ് കോണ്‍ഗ്രസ് സ്ഥാപക പ്രസിഡന്റ്) കൈമാറി.

.ചാലക്കുടി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജു കൊച്ചെക്കടാന്‍, അബ്രഹാം ചാക്കോ, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സജീര്‍ ബാബു, സച്ചിന്‍ രാജ് കൊരട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ശില്പം നിര്‍മ്മിച്ച വിജയ് തെക്കന്‍, നേതൃത്വം നല്‍കിയ പോള്‍ പറമ്പി എന്നിവരെ ഉമ്മന്‍ചാണ്ടി  അഭിനന്ദിച്ചു. പോള്‍ പറമ്പി കേരളത്തില്‍ നടത്തുന്ന ജീവകാരുണ്യ  പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു .

ഉമ്മന്‍ചാണ്ടിയുടെ ശില്പം പോള്‍ പറമ്പി കൈമാറി ഉമ്മന്‍ചാണ്ടിയുടെ ശില്പം പോള്‍ പറമ്പി കൈമാറി ഉമ്മന്‍ചാണ്ടിയുടെ ശില്പം പോള്‍ പറമ്പി കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക