Image

ഫ്‌ലോറിഡ, ജോര്‍ജിയ, മിഷിഗണ്‍: ട്രമ്പിന്റെ ഭാവി നിര്‍ണയിക്കുന്ന സ്റ്റേറ്റുകളില്‍ സ്ഥിതി പരുങ്ങലില്‍ (ഏബ്രഹാം തോമസ്)

Published on 19 October, 2020
ഫ്‌ലോറിഡ, ജോര്‍ജിയ, മിഷിഗണ്‍: ട്രമ്പിന്റെ ഭാവി നിര്‍ണയിക്കുന്ന സ്റ്റേറ്റുകളില്‍ സ്ഥിതി പരുങ്ങലില്‍ (ഏബ്രഹാം തോമസ്)
പ്രതിയോഗികളെ ശക്തമായി കടന്നാക്രമിച്ചിരുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പെട്ടെന്ന് പ്രതിരോധത്തിലായിരിക്കുന്നു. ഡെമോക്രാറ്റിക് ശക്തി കേന്ദ്രങ്ങളില്‍ കടന്നാക്രമണം നടത്താതെ നാല് വര്‍ഷം മുന്‍പ് തനിക്കൊപ്പം നിന്ന സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന്റെ വൈകിയ വേളയില്‍ ട്രംപ് സന്ദര്‍ശനം നടത്തി പ്രചാരണം തുടരുന്നു. 1992 ല്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പരാജയപ്പെട്ടതിനുശേഷം ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും പരാജയം ഏറ്റുവാങ്ങിയിട്ടില്ലാത്ത സംസ്ഥാനമാണ് ഫ്‌ലോറിഡ. പ്രതിരോധത്തിലായിരിക്കുന്ന ട്രംപ് നാല് വര്‍ഷം മുന്‍പ് തനിക്ക് വിജയം സമ്മാനിച്ച ഫ്‌ലോറിഡയിലും ജോര്‍ജിയയിലും കഴിഞ്ഞയാഴ്ച സന്ദര്‍ശനം നടത്തി. പ്രതിരോധത്തിന് മറ്റൊരു പ്രധാന കാരണം തിരഞ്ഞെടുപ്പ് ഫണ്ട് കാലിയാകുന്ന അവസ്ഥയാണ്.

ഫ്‌ലോറിഡയ്ക്കും ജോര്‍ജിയയ്ക്കും മുന്‍പ് അയോവയിലും ട്രംപ് പ്രചരണം നടത്തി. നാല് വര്‍ഷം 10 പോയിന്റ് കൂടുതല്‍ വോട്ടുകള്‍ നേടി ട്രംപ് തനിക്കൊപ്പം നിര്‍ത്തിയ സംസ്ഥാനമാണ് അയോവ. ബൈഡനെയും മകന്‍ ഹണ്ടറെയും അയാളുടെ ഉക്രെയിന്‍ വ്യവസായ ഇടപാടുകളെയും ട്രംപ് നിശിതമായി വിമര്‍ശിച്ചു. താന്‍ ആകാശവും ഭൂമിയും ഇളക്കി ചൈന വൈറസില്‍ നിന്ന് നമ്മുടെ മുതിര്‍ന്ന വരെ സംരക്ഷിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ശുഭാപ്തി വിശ്വാസം മുന്നിട്ടുനിന്ന ഒരു അവലോകനം മഹാമാരിയെ കുറിച്ച് ട്രംപ് നടത്തി.

മിഷിഗണിലും വിസ്‌കോണ്‍സിനിലും ട്രംപ് പ്രചeരണം നടത്തി. അപ്പര്‍ മിഡ്‌വെസ്റ്റിലെ ഈ സംസ്ഥാനങ്ങള്‍ 2016 ല്‍ ട്രംപിനൊപ്പം നിന്നിരുന്നു. ഇപ്രാവശ്യം കൈകളില്‍ ഒതുങ്ങുമോ എന്ന് സംശയമാണ്. ദേശീയ സര്‍വേകളിലും പ്രധാന സമരമുഖങ്ങളുടെ സര്‍വേകളിലും പ്രസിഡന്റിന്റെ നിലപരുങ്ങലിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിഡ്‌വെസ്റ്റിലെ ടെലിവിഷന്‍ പരസ്യങ്ങള്‍ ട്രംപ് പ്രചാരണ വിഭാഗം അവാസനിപ്പിച്ചു. കാരണം സാമ്പത്തികമാണ്. പകരം സണ്‍ബെല്‍റ്റ് സംസ്ഥാനങ്ങളായ ഫ്‌ലോറിഡ, നോര്‍ത്ത് കരോലിന, അരിസോണ, ജോര്‍ജിയ, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളിലെ പരസ്യങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. മിഷിഗണിലെ മസ്‌കേഗോണിലും വിസ്‌കോണ്‍സിനിലെ ജെയിന്‍സ് വില്ലിലും നെവാഡയിലും അരിസോണയിലും ഈയാഴ്ച ട്രംപ് പ്രചരണം നടത്തും.

പ്രസിഡന്റ് കൊറോണ വൈറസ് പ്രതിരോധം കൈകാര്യം ചെയ്തതിന്റെ വിമര്‍ശനം തുടരുന്നതിനിടയിലാണ് ട്രംപിന്റെ വിസ്‌കോണ്‍സില്‍ സന്ദര്‍ശനം. മഹാമാരി ആരംഭിച്ചതിനുശേഷം മൂന്നാമത് തവണ കഴിഞ്ഞ വെള്ളിയാഴ്ച പുതിയ കോവിഡ് കേസുകളില്‍ സംസ്ഥാനം വീണ്ടും റെക്കോര്‍ഡ് സൃഷ്ടിച്ചു. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ സന്ദര്‍ശനം.

തനിക്ക് സ്വയം കോവിഡ് ബാധിച്ചിട്ടും ട്രംപ് പ്രചാരണം ഊര്‍ജ്ജിതമായി നടത്തുകയാണ്. ഒരു രണ്ടാമൂഴം നേടുക പ്രയാസമേറിയ കാര്യമാണെന്ന് ജോര്‍ജിയയില്‍ പ്രചാരണം നടത്തുമ്പോള്‍ ട്രംപ് തിരിച്ചറിഞ്ഞു. 1992 ന് ശേഷം ഈ സംസ്ഥാനത്തിലും ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി തോറ്റിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സര്‍വേകള്‍ പറയുന്നത് ട്രംപും ബൈഡനും ഏതാണ്ട് തുല്യമായി നീങ്ങുന്നു എന്നാണ്. അയോവയിലും കടുത്ത മത്സരമാണ് ട്രംപ് നേരിടുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ട്രംപ്- പെന്‍സ്, ബൈഡന്‍- ഹാരിസ് ഫണ്ടിലേക്കു സംഭാവന ആവശ്യപ്പെട്ട് തുടരെ അഭ്യര്‍ഥനകള്‍ വരികയാണ്. ചില അഭ്യര്‍ഥനകള്‍ വളരെയധികം മര്യാദ പാലിച്ചാണ്. മറ്റുചില അഭ്യര്‍ഥനകള്‍ക്ക് ആജ്ഞാസ്വരമുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ധാരാളമായി അഭ്യര്‍ത്ഥനകള്‍ വരുന്നു. കുറഞ്ഞത് 14 ഡോളര്‍ ആദ്യം ആവശ്യപ്പെട്ടിരുന്നു. പിന്നീട് 12 ഡോളറായി. തിരഞ്ഞെടുപ്പിന് 25 ദിവസം ശേഷിക്കുന്ന ദിവസം വന്ന അഭ്യര്‍ഥനകളില്‍ മിനിമം ആവശ്യപ്പെട്ടത് 25 ഡോളറാണ്. പിന്നീട് 14 ഡോളറായി. ഇപ്പോള്‍ 12 ഡോളറിലെത്തി നില്ക്കുന്നു.

ട്രംപ് - പെന്‍സ് ടീമിന്റെ ആദ്യം മുതലേ മിനിമം തുക 5 ഡോളറാണ്. ഇതിന്റെ 850% ഇരട്ടി പ്രചാരണവിഭാഗം മാച്ചിങ്ങാഗായി സംഭാവന ചെയ്യും എന്നറിയിക്കുന്നു. ട്രംപ് വിരുദ്ധ പ്രചാരണവും ട്രംപിന്റെ തന്നെ പ്രകോപനപരമായ പ്രഖ്യാപനങ്ങളും സര്‍വേ ഫലങ്ങളും ട്രംപിന്റെ പ്രചാരണ ഫണ്ട് കളക്ഷനെ സാരമായി തന്നെ ബാധിച്ചു. മിനിമം തുക ഏറ്റവും കുറച്ച് വച്ചതും പണപ്പെട്ടിയില്‍ വീഴുന്ന തുകയ്ക്കു വിലക്ക് ഉണ്ടാക്കി. പ്രസിഡന്റ് - വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക് മാത്രമല്ല, ഏറ്റവും ചെറിയ ചെറിയ സ്ഥാനത്തേയ്ക്കു മത്സരിക്കുന്നവര്‍ക്കും പ്രചാരണത്തിന് ആവശ്യത്തില്‍ അധികം ധനം ലഭിച്ചു കഴിഞ്ഞു.

ബൈഡനും മിഷിഗണില്‍ പ്രചാരണം ശക്തമാക്കി. മിഷിഗണില്‍ നിന്നുള്ള സെനറ്റര്‍ ഗാരി പീറ്റേഴ്‌സ് ബൈഡനെ ശക്തമായി പിന്തുണച്ച് പ്രസ്താവന പുറപ്പെടുവിച്ചു. 2008 ഓട്ടോ വ്യവസായത്തിന് ബെയില്‍ ഔട്ട് നല്‍കിയത് ഒബാമയാണെന്ന് തെറ്റായി പീറ്റേഴ്‌സ് അവകാശപ്പെട്ടു. ജോര്‍ജ് ഡബ്ല്യു ബുഷ് ഒപ്പു വച്ച നിയമം നടപ്പായത് ഒബാമയുടെ കാലത്താണ് എന്നതാണ് വാസ്തവം.
Join WhatsApp News
ഭയം നിറഞ്ഞ ഭീകരത 2020-10-19 15:07:05
കഴിഞ്ഞ നാല് വർഷക്കാലം എത്രയോ ഭയാനകം. ഭയത്തോടെ ഉറക്കത്തിൽ വീണു, ഭയംകൊണ്ട് ഉണരാൻ മടിച്ച ദിവസങ്ങൾ. ചെറുപ്പത്തിൽ അന്യ സംസ്ഥാനത്തു പട്ടിണി നിമിത്തം തലകറങ്ങി റെയിൽ പ്ലാറ്റുഫോമിൽ വീണിട്ടുണ്ട്, അ കാലങ്ങളിലെ കണൂനീരിലും ഭയത്തിലും എത്രയോ ഭീകരമാണ് ഇ കഴിഞ്ഞ നാളുകൾ, ഇപ്പോൾ അനുഭവിക്കുന്ന നാളുകൾ. കരയുവാൻ കണ്ണുനീർ ഇല്ല, ഭയക്കുവാൻ പോലും ഭയക്കുന്ന കാലം. അധാർമ്മികത സാദാരണ ജീവിത സ്റ്റയിൽ ആയി മാറിയ കാലം. ഭാവിയെക്കുറിച്ചു ഓർക്കുവാൻ ഭയപ്പെടുന്ന കാലം. ഏതുതരം ഹീനതയും ട്രംപും ഭരണവും പ്രവർത്തിച്ചാലും, അതിനെ ന്യായികരിക്കുന്ന അനുയായികൾ. സാമൂഹ്യ മാനദണ്ഡങ്ങളെ കുപ്പയിൽ എറിഞ്ഞു, അതിനു കൂട്ടുനിൽക്കുന്ന ഇവാൻജെലിക്കരും, കുറെ കത്തോലിക്കരും, കുറെ മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളും; അവരാണ് ഇ ഹീനതയെ ഓവൽ ഓഫീസിൽ എത്തിച്ചത്. എന്നിട്ടോ യാതൊരു ഉളുപ്പും ഇല്ലാതെ ബൈബിൾ പൊക്കിപ്പിടിച്ചു കുറെ വിഡ്ഢികളെ ഉത്തേജിപ്പിക്കുന്നു, ഇവയെല്ലാ ക്രിസ്‌തീയം ആണെന്ന് ന്യായികരിക്കാൻ കള്ള കുപ്പായക്കാരും, പൊള്ള വചന തൊഴിലാളികളും. കാപട്യം രാജ്യമാകെ അശ്വമേധം നടത്തുന്ന കാലം. വളരെ അടുത്ത് അറിയാവുന്ന നല്ലവർ എന്ന് തോന്നിയ ആൾക്കാർ പോലും മത വിശ്വസം, സ്റ്റോക്ക് മാർക്കറ്റ് എന്ന മിഥ്യകളെ ആലിംഗനം ചെയിതു, ബന്ധങ്ങളെ തൂത്തെറിഞ്ഞു. ഇവർ ഇത്രമാത്രം അധഃപതിക്കും എന്ന് ഒരിക്കലും കരുതിയില്ല. സത്യം, നീതി, കരുണ, സ്നേഹം, സഹാനുഭൂതി ഇവയൊക്കെ ഇ മാന്യൻമാർ വലിച്ചെറിഞ്ഞു, നിങ്ങളുടെ അടുത്ത തലമുറ നിങ്ങളെ ലജ്ജയോടെ ആയിരിക്കും ഓർക്കുക. people that I personally know change their moral compass, violence promoted, pollution and animal rights abolished, human rights ignored, an alienation toward our allies, while bowing down to our enemies, women and LGTBQ rights taken back after years of fighting for rights, anyone of color not honored as equal, womens right to choose being threatened with a forceful judge being pushed through, as Republicans hypocritically try to fit their own agenda now that they were undeniably against. VOTE, VOTE for Democrats for the Future of the Nation.
Save Your Soul 2020-10-19 16:38:31
27 Million cast their vote so far. In this date 2016 only 6.5 million people voted. By looking at the situation, Trump's situation is very bad. Biden won the Democratic nomination without spending much money and now he is able to collect more money than Trump as campaign contribution. He is also outspending more for TV ad than Trump. (Trump is diverting campaign contribution to his own personal account). The exodus of Republicans to Biden camp, COVID -19, Trump's aversion to Science and the experts advice to use mask, are all working against him. In addition to this Biden's national double digit lead in polling are all showing that Trump will be washed away in Blue wave. This is a call for all Trumpians to get baptized and join the next President Biden.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക