Image

'കൊത്ത്' സിബി മലയില്‍ ചിത്രം ആരംഭിച്ചു

Published on 15 October, 2020
'കൊത്ത്' സിബി മലയില്‍ ചിത്രം ആരംഭിച്ചു
 സിബി മലയില്‍ ചിത്രം'കൊത്ത്' ആരംഭിച്ചു. മലയാളത്തിലെ പ്രതിഭാധനനായ സംവിധായകന്‍ സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊത്ത്. 

ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്‍്റെ ബാനറില്‍ രഞ്ജിത്തും പി.എം.ശശിധരനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു.അയ്യപ്പനും കോശിയും, നായാട്ട് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

കൃത്രിമത്തിന്‍്റെ അതിഭാവുകത്വമൊന്നുമില്ലാത്ത പച്ചയായ മനുഷ്യര്‍ ജീവിക്കുന്ന ഉത്തര മലബാറിലെ ഒരു ഗ്രാമത്തിലും മറ്റിടങ്ങളിലുമായി സംഭവിക്കുന്ന ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കരണമാണ് ഈ ചിത്രം.


 ആത്യന്തികമായി സൗഹൃദത്തിന്‍്റെ ആഴങ്ങളിലും ഉപരിതലങ്ങളിലുമാണ് ഈ ചിത്രത്തിന്‍്റെ കഥ നടക്കുന്നത്. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ ആസിഫ് അലിയും, അപ് കമിംഗ് ആര്‍ട്ടിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന റോഷന്‍ മാത്യുവുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക