Image

കമല ഹാരിസ് കറുത്തവംശത്തിൽ നിന്നോ? (ബി ജോൺ കുന്തറ)

Published on 08 October, 2020
കമല ഹാരിസ് കറുത്തവംശത്തിൽ നിന്നോ? (ബി ജോൺ കുന്തറ)
ഇന്നലെ,ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഡിബേറ്റിൽ തുടക്കത്തിൽ രണ്ടു പ്രാവശ്യം കമല  വിളംബരം നടത്തി താൻ ഈ സ്ഥാനത്തേക്ക് അമേരിക്കൻ കറുത്ത വർഗ്ഗത്തിൽ നിന്നുമുള്ള ആദ്യ സ്ഥാനാർത്ഥി? അപ്പോൾ കമലയുടെ 'അമ്മ ഒരു തെക്കേ ഇന്ത്യൻ സ്ത്രീ എന്നതിൽ ഒരു പ്രാധാന്യതയുമില്ല?
കമല ഒരു അവസരവാദി എന്ന് ഇവരുടെ പിൻകാല ഉയർച്ചകൾ പഠിക്കുന്നവർക്ക് മനസ്സിലാകും എന്നിരുന്നാൽ ത്തന്നെയും ഇവരുടെ മുന്നിൽ തിരഞ്ഞെടുപ്പിൽ, പരമാവധി കറുത്ത വർഗക്കാരുടെ വോട്ട് അതായിരിക്കും ഉദ്ദേശം?
ഉപരാഷ്ട്രപതി സ്ഥാനം പ്രാധാന്യത വർദ്ധിക്കുന്നു രാഷ്‌ട്രപതി സ്ഥാനത്തു മത്സരിക്കുന്നവർ രണ്ടു വാര്‍ദ്ധക്യ കാലത്തിൽ എത്തിയവർ ജോ ബൈഡൻ, അമേരിക്കൻ പ്രസിഡൻറ്റ് മത്സരവേദിയിൽ  ആദ്യത്തെ ഏറ്റവും പ്രായാധിക്യം കവിഞ്ഞ സ്ഥാനാർത്ഥി. ഡൊണാൾഡ് ട്രംപും ബൈഡനും തമ്മിൽ പ്രായ വ്യത്യാസം നാലു വർഷം.

ഇതിനു മുൻപ് പ്രായാധിക്യം എന്നു വിശേഷിപ്പിച്ച സ്ഥാനാർത്ഥി റിപ്പബ്ലിക്കൻ റൊണാൾഡ്‌  റീഗൻ ആയിരുന്നു.അദ്ദേഹത്തിൻറ്റെ പ്രായം 69 ആയിരുന്നു അന്ന് പലേ പണ്ഡിതരും ഇയാൾ കിളവൻ അധികനാൾ പഴകില്ല എന്നെല്ലാം പറഞ്ഞു എന്നിരുന്നാൽ ത്തന്നെയും ഇയാൾ രണ്ടു ഊഴവും പൂർത്തീകരിച്ചു.
ഇനി ഡിബേറ്റിലേയ്ക് കടന്നുചെല്ലാം അതിൽ മൈക്ക് പെൻസും കമല ഹാരിസും നല്ല പ്രകടനം അവതരിപ്പിച്ചു എന്നിരുന്നാൽ ത്തന്നെയും യാഥാര്‍ത്ഥ്യതയും വിശ്വസനീയതയും അധികം ഉപരാഷ്ട്രപതി പെൻസിൻറ്റെ ഭാഗത്തു നിന്നും ആയിരുന്നു.

ഒരു ചോദ്യത്തിനും കമല വ്യക്തമായ ഒരു മറുപടിയും നൽകിയിട്ടില്ല കോവിഡ്19, ബൈഡൻ കമല ലേബല്‍ വിജയിച്ചാൽ വ്യത്യസ്തമായി എന്തു ചെയ്യുo ? രോഗബാധയിൽ നിന്നുമുള്ള മരണസംഖ്യ വലുത് ഇപ്പോൾ എല്ലാം പരാജയം എന്നു സമർത്ഥിച്ചു. ഇപ്പോൾ ട്രംപ് ഭരണം ചെയ്യുന്നതല്ലാതെല്ലാം തെറ്റ് അതിനും ഉപരി പുതുതായി ഒന്നും കേട്ടില്ല.

 താൻ ട്രംപ് കൊണ്ടുവരുവാൻ ശ്രമിക്കുന്ന പ്രതിരോധ കുത്തി വയ്പ്പ് എടുക്കില്ല എന്നും കേട്ടു. ട്രംപ് എന്ന ശാസ്ത്രജ്ഞന്‍ ആണോ ഈ വാക്സിൻ കണ്ടു പിടിക്കുന്നത് അല്ലഎന്ന് ഒരു സ്കൂൾ കുട്ടിക്കുവരെ അറിയാം ആ സാഹചര്യത്തിൽ പൊതുജന സമക്ഷം ഈ വാക്സിനിൽ ഒരു സംശയം ഉണർത്തിയത് മടയത്തരമോ മറ്റൊരു അവസര വാദമോ?

മധ്യസ്ഥ വഹിച്ച യൂസ്എ ടുഡേ റിപ്പോർട്ടർ സൂസൻ പേജ് വളരെ നന്നായ രീതിയിൽ കടമ നിർവഹിച്ചു.  ചോദ്യങ്ങൾ, എല്ലാ പ്രധാന മേഖലകളും ഇവർ തരണം ചെയ്യ്തു. അബോർഷൻ, ആരോഗ്യ സംരക്ഷണം,അന്തരീഷ സംരക്ഷണം, വംശ വിപ്ലവം, പരമോന്നത കോടതി ജഡ്ജ് നിയമനം,തിരഞ്ഞെടുപ്പു വിധി സമ്മതിക്കൽ.
കമലയുടെ ഉത്തരങ്ങൾ ട്രംപിനെ എല്ലാത്തിലും പഴിക്കുക എന്നതല്ലാതെ ക്രിയാന്മകമായ ഒരു മറുപടിയും കേട്ടില്ല പലതിലും പകുതി സത്യവും മാധ്യമങ്ങളിൽ വന്നിരുന്ന വളച്ചൊടിച്ച വാർത്തകളും ഇവർ വീണ്ടും വിളംബി .
മറുപടിയായി മൈക് പെൻസ് ഏതാനും തവണ ശ്രദ്ധേയമായ ചില വരികൾ ഉപയോഗിച്ചു "നിങ്ങൾ സമർദ്ധിക്കുന്ന സത്യങ്ങൾ നിങ്ങളുടേത് മാത്രം" ബൈഡൻ ഹാരിസ് മുൻ സമയങ്ങളിൽ പരസ്യമായി പറഞ്ഞിരുന്ന പലതും ഈ വേദിയിൽ കമല തള്ളി കാട്ടുന്നതിനു ശ്രമം നടത്തി.

ട്രംപ് വരുത്തിയ നികുതി ഇളവ് എടുത്തുകളയും, ഫ്രാക്കിങ് പോലുള്ള ഇന്തന ഉൽപ്പാദന മാർഗ്ഗങ്ങൾ ഉപേക്ഷിക്കും, ബേർണിയുടെ "ഗ്രീൻ ഡീൽ" ഇതെല്ലാം ഇവരുടെ പരസ്യമായ നയങ്ങൾ മധ്യസ്ഥ സൂസൻ പേജ് വരെ ഇക്കാര്യം ഓർമ്മിപ്പിച്ചു.

ആദ്യ പ്രസിഡൻറ്റ് ഡിബേറ്റിൽ കണ്ട പരസ്യ  അനിയന്ത്രിതമാ വാഗ്വാദങ്ങളും, മോശം സംസാരങ്ങളും  ഇവിടെ കണ്ടില്ല.പൊതുവെ രണ്ടുപേരും പരസ്പരം ബഹുമാനം പ്രകടിപ്പിച്ചു. ഇതല്ലാതെ മറ്റൊരു ഉപരാഷ്ട്രപതി ഡിബേറ്റ് ഇല്ല.
വരുന്ന വാരങ്ങളിൽ രണ്ടു പ്രസിഡൻറ്റ് ഡിബേറ്റുകൾ കൂടി നടക്കുവാനുണ്ട് എന്നിരുന്നാൽ ത്തന്നെയും പ്രസിഡൻറ്റ് ട്രംപിന് കോവിഡ് രോഗം വന്ന സാഹചര്യത്തിൽ ഡിബേറ്റുകൾ മുന്നോട്ടു പോകുമോ എന്ന കാര്യത്തിൽ ഇപ്പോൾ തീർച്ചയില്ല.

Join WhatsApp News
democRats 2020-10-08 14:08:11
അവർ കറുത്ത വർഗക്കാരി അല്ല.കറുത്ത വർഗക്കാരെ അടിമകളാക്കി പണിയെടുപ്പിച്ച ജമൈക്കന്റെ മകളാണ്. നിരപരാധി ആയ ഒരു കറുത്ത വർഗക്കാരനെ 20 വര്ഷം ജയിലിൽ ഇട്ടതും ഇവർ തന്നെ.അവരുടെ ജോലിയുടെ പ്രാഗൽഭ്യം തെളിയിക്കാൻ ജീവിതത്തിന്റെ നല്ലൊരു കാലം ജയിലിൽ കഴിയേണ്ടി വന്നു.പാവപ്പെട്ട കറുത്തവർഗക്കാരെ പ്രേരിപ്പിച്ചു കൊള്ളയും കൊള്ളിവയ്പും നടത്തി അവരുടെ ജീവിതം നശിപ്പ്പിച്ചതും സ്വന്തം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ്. സ്വന്തം കാര്യസാധ്യത്തിനു വേണ്ടി മറ്റുള്ളവരെ ബലിയാടാക്കാൻ അവർക്ക് ഒരു മടിയുമില്ല.
Prof. G. F. N Phd 2020-10-08 16:02:13
ബൈഡൻ ചേട്ടനും കമലമ്മയും # 16 ബൈഡൻ: കമലമ്മേ, നീ അവസരം പാഴാക്കിയെന്നു ഞാനായിട്ട് പറയത്തില്ല. കമലമ്മ: അതെന്ന ചേട്ടാ അങ്ങനെ പറഞ്ഞത്? ബൈഡൻ: ആ ഇന്ത്യാ ക്കാരുടെ വോട്ടെല്ലാം ട്രംപിന്റെ ഭാഗത്തേക്ക് മറിഞ്ഞു എന്റെ കമലമ്മേ. 7 -11 ൽ എനിക്കിനി കേറേണ്ട. അവന്മാരെല്ലാം റാറ്റ് പാർട്ടീൽ നിന്നും മാറി ട്രാൻപിന്റെ കൂടായി. കമലമ്മ: ഓ കെ , ഞാൻ ബ്ലായ്ക്കാണെന്നു പറഞ്ഞതാണോ? ചേട്ടാ, എന്ത് പരേണമെന്നു ഒരു എത്തും പിടീം കിട്ടുന്നില്ല ചേട്ടാ. ഞാൻ ഇപ്പം ചെകുത്തനും കടലിനുമിടക്കാ. ബൈഡൻ: എന്ന് മുതലാ കമലമ്മേ ഞാൻ ചെകുത്തനായത്? കമലമ്മ : സോറി ചേട്ടാ, എല്ലാര്ക്കും ചേട്ടനെ നന്നായിട്ടു അറിയാമല്ലോ. ബൈഡൻ: എന്റെ ഉള്ളു കള്ളികൾ വെളിയിലായാൽ മനുഷ്യരൊന്നും എനിക്ക് വോട്ടു ചെയ്യത്തതില്ല, കമലം. കമലമ്മ: ( ഉള്ളു ) കള്ളി എന്ന് എന്നെ വിളിച്ചതാണോ ചേട്ടാ? ബൈഡൻ;(ആൽമഗതം) നാട്ടുകാരെല്ലാം വിളിക്കുന്നതിന്‌ ഒരു കുറ്റവുമില്ല. ഞാൻ ഒന്ന് വിളിച്ചാൽ , അല്ലെങ്കിൽ വേണ്ട. കമലമ്മ: (ആൽമഗതം) ഇയാൾക്കിപ്പം എന്നെ വേണ്ടാതായെന്നു തോന്നുന്നു. ഞാൻ ഒരു പണി വച്ചിട്ടുണ്ട്,
Annamma philipose 2020-10-09 17:16:42
Kamala Harris’ Father Irish, settled in Jamaica, Mother was Brahmin from India! So......... who is Kamala Harris?
Mat 2020-10-09 22:39:29
We all are blacks in the eye of Caucasians.
Kamala 2020-10-10 02:56:41
Who is Kamala Harris? Answer: BOBBLEHEAD
മാമ്മൻ 2020-10-10 00:27:53
ഏകദേശം ഒരു എട്ടു പത്തു വർഷം മുൻപ് ആയിരിക്കണം. മിസോറി സിറ്റി, സ്റ്റാഫോർഡ്, ഷുഗർ ലാൻഡ്, എന്നിവിടങ്ങളിൽ താമസിച്ചിരുന്ന മലയാളികളെ ടാർഗറ്റ് ചെയ്തുകൊണ്ട് വലിയ മോഷണ ശ്രമങ്ങളും മോഷണങ്ങളും നടന്നത് ഇവിടെയുള്ള പലരും ഓർക്കുന്നുണ്ടാവുമല്ലോ? ആ സമയം നമ്മുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട റോൺ റെയ്നോൾഡ്സ് ഈ വിഷയത്തിൽ വളരെ ശക്തമായി ഇടപെട്ടു. ഈ മൂന്ന് സീറ്റികളിലും ഉള്ള പോലീസ് ഡിപ്പാർട്ട്മെന്റുമായി അദ്ദേഹം നിരന്തരമായി സംസാരിക്കുകയും കുറ്റവാളികളെ കണ്ടെത്തുന്നതിന് അവരുടെ മേൽ കർശനമായ നിർദ്ദേശം നൽകുകയും ചെയ്തു. അതിൻറെ ഭാഗമായി ഏകദേശം ഒരു വർഷത്തിനുള്ളിൽ തന്നെ എല്ലാ കുറ്റവാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. മലയാളികളുടെ പൊതുവായ എന്ത് ആവശ്യങ്ങളിലും ഈ കാലമത്രയും യാതൊരു വേർതിരിവും കാണിക്കാതെ ഇടപെട്ടിട്ടുള്ള ഒരു വ്യക്തിയാണ് റോൺ റെയ്നോൾഡ്സ്. വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ശ്രമഫലമായി ഇന്ന് നമ്മുടെ സമൂഹത്തിൽ അഭിമാനമായി ഉന്നത സ്ഥാനത്തിരിക്കുന്ന മലയാളികളായ കെ പി ജോർജിനെയും ജൂലി മാത്യുവിനെയും അനാവശ്യമായി കരിവാരി തേച്ചു കൊണ്ട് മുന്നോട്ടുകുതിക്കുന്ന ഒരു നവ രാഷ്ട്രീയം ഉടലെടുക്കുന്നത് മനസ്സിലാക്കുന്നു. അത് ഒരു ശരിയായ പ്രവണത ആണെന്ന് തോന്നുന്നില്ല. ഇവരാരും ഒറ്റരാത്രികൊണ്ട് ഇന്ന് ഈ ഇരിക്കുന്ന പൊസിഷനിൽ എത്തിയവർ അല്ല . സ്കൂൾ ബോർഡിലും മറ്റും പ്രവർത്തിച്ച് നമ്മുടെ കുട്ടികളുടെ പല തരത്തിലുള്ള പ്രയാസങ്ങൾ മനസ്സിലാക്കി അതിനു കൃത്യമായ പരിഹാരം കണ്ടു കൊണ്ടുള്ള പ്രവർത്തന പാരമ്പര്യമാണ് കെ പി ജോർജിനെ വ്യത്യസ്തനാക്കുന്നത്. ജഡ്ജ് കെ.പിയും ജഡ്ജ് ജൂലിയും അതുപോലെതന്നെ സ്റ്റാഫോർഡ് സിറ്റി കൗൺസിലർ കെൻ മാത്യുവും ഇന്നും നിരന്തരമായി നമ്മുടെ ആളുകളുടെ ആവശ്യങ്ങളിൽ ഇടപെടുകയും ചെയ്തു പോരുന്നു. ഏത് പാതിരാത്രിയിൽ പോലും ഒരു അത്യാവശ്യകാര്യത്തിന് ഇവരിൽ ആരെയെങ്കിലും സമീപിച്ചാൽ ഇവർ സഹായിക്കും. അതാണ് അവരുടെ പ്രവർത്തന പാരമ്പര്യം. രാഷ്ട്രീയമല്ല ഇവർ ഇവിടെ നോക്കുന്നത്. മലയാളികൾ അമേരിക്കൻ രാഷ്ട്രീയത്തിൽ, രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇറങ്ങുന്നത് നമുക്കെല്ലാം അഭിമാനമാണ്. അതുകൊണ്ടുതന്നെ റ്റോം വിരിപ്പനും , റോബിൻ ഇലകാട്ടും ഒക്കെ നമുക്ക് അഭിമാനം തന്നെയാണ്. മുൻപ് റോൺ മലയാളികളുടെ ആവശ്യങ്ങൾക്ക് കൂടെ നിന്നത് പോലെ റ്റോമും കൂടെ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ ഇവർ നടത്തുന്ന നെഗറ്റീവ് ക്യാമ്പയിനും വർഗ്ഗീയവൽക്കരണവും സമൂഹത്തിന് ദോഷം ചെയ്യുന്നുണ്ട് എന്ന് പറയാതെ തരമില്ല. ടോം വിരിപ്പൻ ഇവിടെ ഈ സമൂഹത്തിൽ ചെയ്ത നല്ല കാര്യങ്ങൾ എന്തൊക്കെയാണ്? എടുത്തുപറയാൻ ആയി ഉള്ള എത്ര സാമൂഹ്യ സേവനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്? താങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ എടുത്തു പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചരണം മുന്നോട്ടു കൊണ്ടുപോകേണ്ടതിനു പകരം മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്ന രാഷ്ട്രീയതന്ത്രം എത്രമാത്രം അനൗചിത്യം എന്ന് അവർ മനസ്സിലാക്കുന്നുണ്ടോ ആവോ? താങ്കളുടെ കൂടെ നിൽക്കുന്നവർ അടിയിലൂടെ താങ്കൾക്ക് ഇട്ടു തന്നെ പണിയുന്നുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. മലയാളികളെ നേരിട്ട് അഭിമുഖീകരിച്ച് താങ്കൾ തന്നെ ഈ വിഷയത്തിൽ കൃത്യത വരുത്തും എന്ന് പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ താങ്കൾക്ക് വോട്ട് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരു പാവം മലയാളി .
Kamala 2020-10-10 15:56:08
Who is Kamala Harris? Read the following: Back when she was San Francisco D.A., U.S. Senator Kamala Harris, now a presidential contender and a self-described "progressive prosecutor," cost the city of San Francisco millions of dollars and cost Jamal Trulove more than six years of his life. Harris allowed the people working under her to pursue a murder charge against Trulove that was ultimately overturned by an appeals court. Harris has yet to account for this incident, which is in stark contrast to the progressive image she is trying to project as she runs for president. Do you want this "bobblehead" near the white house?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക