Image

പ്രദീപ് നായർ ഫോമാ വൈസ് പ്രസിഡന്റ്: സൗഹൃദത്തിന്റെ കരുത്ത്, ലക്ഷ്യബോധവും പക്വതയും

Published on 26 September, 2020
പ്രദീപ് നായർ ഫോമാ വൈസ് പ്രസിഡന്റ്: സൗഹൃദത്തിന്റെ കരുത്ത്, ലക്ഷ്യബോധവും  പക്വതയും
ഇലക്ഷന് മുൻപ് ഇ-മലയാളി പ്രദീപ് നായരെപ്പറ്റി എഴുതിയത് എന്നും പ്രസക്തം-ന്യു യോര്‍ക്ക്-ന്യു ജെഴ്‌സി-കണക്ടിക്കട്ട്  മേഖലയില്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കു മുന്നിലും പ്രദീപ് നായര്‍ ഉണ്ടാവും. അവിടെ ഭിന്നതകള്‍ക്ക് ഒന്നും പ്രസക്തിയില്ല. എല്ലാവരുമായും സൗഹ്രുദത്തില്‍ പോകുന്നു എന്നതാണു മറ്റു പലരില്‍ നിന്നും പ്രദീപ് നായരെ വ്യത്യസ്ഥനാക്കുന്നത്.

അതിനാൽ തന്നെ ശക്തമായ ത്രികോണ മത്സരത്തിൽ പ്രദീപ് നായർ ഫോമാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

ഫോമായുടെ തുടക്കം മുതല്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ പ്രദീപ് നായർ സജീവമായിരുന്നു. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഒരു അവസരമായിട്ടാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെ കാണുന്നത്. പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫോമയാണു അതിനു ഏറ്റവും അനുയോജ്യമായ വേദി എന്നു കരുതുന്നു. അതുകൊണ്ടാണ് മത്സര രംഗത്തു വന്നത്

2006-ല്‍ യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ില്‍ കമ്മറ്റി മെമ്പര്‍.  2008 ല്‍ വൈ.എം.എ സെക്രട്ടറി ആയിരിക്കെയാണ് ഫോമായിലേക്കുള്ള  ആദ്യത്തെ ചുവടുവെയ്പ്പ്.

2008-2010- എമ്പയര്‍ റീജിയന്റെ യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍. 2010 മുതല്‍ 2014 വരെ നാഷണല്‍ കമ്മിറ്റി അംഗം. തുടര്‍ന്ന് രണ്ടു വര്‍ഷം റീജിയണല്‍ കണ്‍വന്‍ഷന്‍ ചെയര്‍

2016-ല്‍ മയാമിയില്‍ നടന്ന ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എമ്പയര്‍ റീജിയന്‍ ആര്‍.വി.പി. ആയി. ആര്‍.വി.പി. എന്ന നിലയില്‍ കണ്വന്‍ഷനു ഏറ്റവും കൂടുതല്‍ ഫാമിലി രജിസ്‌ടേഷന്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു.

ഇപ്പോള്‍ വൈ.എം.എ. ട്രസ്റ്റി ബോര്‍ഡ് ചെയര്‍. കൂടാതെ ഫോമയുടെ എമ്പയര്‍ റീജിയന്റെ കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ് കമ്യുണിറ്റി കോര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.

സംഘടനയില്‍കൂടി ഒട്ടനവധി സാധുക്കള്‍ക്ക് കൈത്താങ്ങാകാന്‍ സാധിച്ചു. അതില്‍ എടുത്ത് പറയേണ്ട ഒന്നാണ് പാവപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനവസ്തുക്കള്‍ എത്തിച്ചു നല്‍കുവാന്‍ കഴിഞ്ഞത്.

യോങ്കേഴ്സ് മലയാളി അസോസിയേഷനില്‍ നിന്നും ഒരു തുക സമാഹരിച്ച് കാന്‍സര്‍ സെന്ററിനു നല്‍കുവാന്‍ സാധിച്ചു. അതുപോലെ തന്നെ ഫോമയുടെ എമ്പയര്‍ റീജ്യന്‍ കണ്‍വന്‍ഷന്‍ ചെയര്‍ ആയിരിക്കുമ്പോള്‍ ആര്‍.സി.സി. പ്രോജക്ടിനു പതിനായിരം ഡോളര്‍ സമാഹരിച്ചു നല്‍കി.

PRADEEP NAIR 222 (40.5%)

CIGIL PALACKALODY 217 (39.6%)

REKHA SARA PHILIP 109 (19.9%)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക