Image

കോവിഡ് പ്രതിസന്ധി അടുത്തകാലത്തൊന്നും അവസാനിയ്ക്കില്ലെന്ന് ഐഎം.എഫ് മുന്നറിയിപ്പ്

Published on 10 September, 2020
കോവിഡ്  പ്രതിസന്ധി  അടുത്തകാലത്തൊന്നും അവസാനിയ്ക്കില്ലെന്ന്   ഐഎം.എഫ് മുന്നറിയിപ്പ്

വാഷിങ്ടണ്‍: കോവിഡ് വ്യാപനവും പ്രതിസന്ധിയും അടുത്തകാലത്തൊന്നും അവസാനിയ്ക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഐഎം.എഫ്.


കോവിഡ് പ്രതിരോധ വാക്‌സിന്‍ തയാറായി കഴിഞ്ഞാല്‍ എല്ലാവര്‍ക്കും വിതരണം ചെയ്യുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ സഹകരണം ആവശ്യമാണെന്നും ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവിയയും ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥും ഫോറിന്‍ പോളിസി മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.


 സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് കേന്ദ്രസര്‍ക്കാറിന്റെയും കേന്ദ്ര ബാങ്കിന്‍െയും പിന്തുണ ആവശ്യമായിവരും.


ലോകത്ത് ഒമ്ബതുലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 2021ഓടെ കോവിഡ് പ്രതിസന്ധിയുടെ മൊത്തം ചെലവ് 12 ട്രില്ല്യണ്‍ ഡോളറിലെത്തും. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ഇതോടെ സഹായം ആവശ്യമായി വരുമെന്നും ഐ.എം.എഫ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക