Image

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Published on 05 August, 2020
  ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. 


കോടതി തീരുമാനത്തെ എതിര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ മുളക്കലിന്‍റെ അഭിഭാഷകനോട് ആത്മീയ ശക്തി കോടതിക്കുമേല്‍ പ്രയോഗിക്കാനാണോ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ചോദിച്ചു.


സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും, തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോ മുളക്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്. സാക്ഷിളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ ഫ്രാങ്കോ മുളക്കല്‍ പറയുന്നുണ്ട്. ഫ്രാങ്കോ മുളക്കലിന്‍റെ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ വിചാരണ നേരിടണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക